22.2 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • ആരൊക്കെ കുടുങ്ങും? തെലുങ്ക് സിനിമയിലെ ‘സബ് കമ്മിറ്റി റിപ്പോർട്ട്’ പുറത്തുവിടണമെന്ന് ‘വോയ്സ് ഓഫ് വിമൻ’
Uncategorized

ആരൊക്കെ കുടുങ്ങും? തെലുങ്ക് സിനിമയിലെ ‘സബ് കമ്മിറ്റി റിപ്പോർട്ട്’ പുറത്തുവിടണമെന്ന് ‘വോയ്സ് ഓഫ് വിമൻ’


ഹൈദ്രാബാദ്: തെലുഗു സിനിമയിൽ ഹേമ കമ്മിറ്റിയുടെ മാതൃകയിൽ രൂപീകരിച്ച സബ് കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത് വിടണമെന്ന് ‘വോയ്സ് ഓഫ് വിമൻ’. ഡബ്യൂസിസി മാതൃകയിൽ തെലുങ്ക് സിനിമാ രംഗത്ത് രൂപീകരിച്ച സംഘടനയാണ് ഇത്.

വോയ്സ് ഓഫ് വിമണിന്റെ ആവശ്യപ്രകാരം തെലങ്കാന സർക്കാർ ഒരു സബ് കമ്മിറ്റിയെ സിനിമാ രംഗത്തെ ചൂഷണങ്ങൾ പഠിക്കാൻ നേരത്തെ നിയോഗിച്ചിരുന്നു. അവർ നൽകിയ റിപ്പോർട്ടും അതിജീവിതരുടെ സ്വകാര്യതകളും സംരക്ഷിച്ച് റിപ്പോർട്ട് പുറത്ത് വിടണം എന്നാണ് ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകാൻ സമഗ്ര നയരൂപീകരണം വേണം എന്നും ‘വോയ്‌സ് ഓഫ് വിമൻ’ ആവശ്യപ്പെടുന്നുണ്ട്.

Related posts

മഴ തുടരുന്നു, 5 മരണം; കണ്ണൂരിൽ ഒഴുക്കിൽപെട്ട 2 യുവാക്കളിൽ ഒരാൾ മരിച്ചു, ഒരാളെ കണ്ടെത്തിയില്ല

Aswathi Kottiyoor

വയനാട് മെഡിക്കല്‍ കോളേജിന് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍, ദേശീയ അംഗീകാരം നേടി ഒരു സർക്കാർ ആശുപത്രി കൂടി

Aswathi Kottiyoor

കേരളത്തിൽ ഏപ്രിൽ 1 മുതൽ ഇന്ധനവില വർധന; പെട്രോളിനും ഡീസലിനും 2 രൂപ കൂടും

Aswathi Kottiyoor
WordPress Image Lightbox