23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • ബലാത്സംഗക്കേസ്; മരടിലെ വില്ലയുടെ താക്കോൽ അന്വേഷണ സംഘത്തിന് നൽകാതെ എം മുകേഷ്
Uncategorized

ബലാത്സംഗക്കേസ്; മരടിലെ വില്ലയുടെ താക്കോൽ അന്വേഷണ സംഘത്തിന് നൽകാതെ എം മുകേഷ്


കൊച്ചി: ബലാത്സംഗക്കേസിൽ പ്രത്യേക അന്വേഷണസംഘത്തോട് സഹകരിക്കാതെ മുകേഷ് എംഎൽഎ. അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും കൊച്ചി മരടിലെ വില്ലയുടെ താക്കോൽ മുകേഷ് കൈമാറിയില്ല. ഇന്നലെ വൈകിട്ട് വില്ലയിൽ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ അന്വേഷണസംഘം മടങ്ങി.

അതേസമയം, എം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. വിഷയം ഇന്ന് സിപിഎം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. സംഘടനാക്കാര്യങ്ങൾ മുഖ്യവിഷയമാകുന്ന യോഗത്തിന്റെ അജണ്ടയിൽ മുകേഷിന്‍റെ രാജി ഇല്ലെങ്കിലും പൊതുരാഷ്ട്രീയ സ്ഥിതി വിലയിരുത്തലിന്റെ ഭാഗമായി പ്രശ്നം ചർച്ചയാകും എന്നാണ് സൂചന. കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായം കേൾക്കുന്നതിനൊപ്പം മുകേഷിന്റെ വിശദീകരണവും കൂടി പരിഗണിച്ചാകും അന്തിമ നിലപാട് സ്വീകരിക്കുക.

Related posts

സിദ്ധാർത്ഥന്റെ മരണം; പ്രതികൾക്ക് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കണമെന്ന് കോടതി, ഫലം പ്രസിദ്ധീകരിക്കില്ല

Aswathi Kottiyoor

പഠനം ഒരേ ബെഞ്ചിൽ, ആദ്യമായി ട്രാക്ക് ഷൂ അണിഞ്ഞതും ഒരുമിച്ച്, ഒടുവിൽ സ്വർണവും വെള്ളിയും ചാടിയെടുത്തതും ഒരുമിച്ച്

Aswathi Kottiyoor

കൊച്ചിയിൽ പെണ്‍കുട്ടികളെ സ്റ്റോപ്പിലിറക്കാതെ സ്വകാര്യ ബസ് വിട്ടു, ഓട്ടോയിൽ ചേയ്സ് ചെയ്ത് അമ്മ; സംഭവമിങ്ങനെ

Aswathi Kottiyoor
WordPress Image Lightbox