വെഞ്ഞാറമൂട് വെള്ളു മണ്ണടി ചക്കക്കാട് സ്വദേശി ഷൈനാദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി. 2024 മാർച്ച് 24ന് രാത്രിയാണ് പരാതിക്കാരിയുടെ ഭർത്താവ് അരുൺ ഷോക്കേറ്റ് മരിച്ചത്. വെള്ളുമണ്ണടി ഓലിക്കര സ്വദേശികളുടെ ഉടമസ്ഥതതയിലുള്ള ഭൂമിയിലെ കമ്പിവേലിയിൽ നിന്നാണ് ഷോക്കേറ്റതെന്ന് പരാതിയിൽ പറയുന്നു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കമ്മീഷന് മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചു. ഭൂമിയുടെ ഉടമകളായ സുശീലനും മകളായ ആശക്കും തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതായി പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഭർത്താവിന്റെ മരണത്തോടെ തന്റെയും 13 വയസ്സുള്ള മകളുടെയും ജീവിതം പ്രതിസന്ധിയിലായെന്ന് പരാതിക്കാരി അറിയിച്ചു. തുടർന്നാണ് കേസിന്റെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്ന് നിർദേശിച്ചത്.
- Home
- Uncategorized
- കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് മരണം: പൊലീസ് അന്വേഷണം വേഗം പൂർത്തിയാക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം
previous post