24.1 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • കോട്ടയത്ത് വയോധികൻ വിഷാംശം ഉളളിൽചെന്ന് മരിച്ചു; അരളി ഇലയുടെ ജ്യൂസ് കുടിച്ചതായി ബന്ധുക്കൾ
Uncategorized

കോട്ടയത്ത് വയോധികൻ വിഷാംശം ഉളളിൽചെന്ന് മരിച്ചു; അരളി ഇലയുടെ ജ്യൂസ് കുടിച്ചതായി ബന്ധുക്കൾ


കോട്ടയം: കോട്ടയം മൂലവട്ടത്ത് വിഷാംശം ഉള്ളിൽചെന്ന് ഗൃഹനാഥൻ മരിച്ചു. മുപ്പായിപാടത്ത് വിദ്യാധരൻ(63) ആണ് മരിച്ചത്. വിദ്യാധരൻ അരളി ഇലയുടെ ജ്യൂസ് കുടിച്ചെന്ന് ബന്ധുക്കൾ പറയുന്നു. ഇദ്ദേഹം ഔഷധമാണെന്ന് കരുതി അരളി ഇല ജ്യൂസാക്കി കുടിച്ചെന്നാണ് ബന്ധുക്കളുടെ വിശദീകരണം. വീട്ടിൽവെച്ച് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് ആദ്യഘട്ടത്തിൽ ജനറൽ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിദ്യാധരനെ എത്തിച്ചിരുന്നു. എന്നാൽ ശാരീരിക അസ്വസ്ഥതകൾ വർധിച്ചതിനെ തുടർന്ന് ചികിത്സകൾ ഫലപ്രദമായില്ല. വൈകുന്നേരത്തോടെ മരണം സ്ഥിരീകരിച്ചു. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ മരണത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.

Related posts

മറ്റുള്ളവരുമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ചാല്‍ ഭീഷണി; സഹികെട്ട് പരാതി നല്‍കി, ഒടുവില്‍ അരുംകൊല.

Aswathi Kottiyoor

പാചക വാതക വില കുറച്ചു

Aswathi Kottiyoor

നിർത്താതെ പെരുമഴ, വെള്ളത്തിൽ മുങ്ങി ​ഗുജറാത്തിലെ വഡോദര, ഭക്ഷണം പോലും കിട്ടുന്നില്ലെന്ന് പരാതി, സൈന്യമെത്തുന്നു

Aswathi Kottiyoor
WordPress Image Lightbox