മാലിന്യമുക്ത നവകേരളം പേരാവൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനക്കൊപ്പം യുവത എന്ന പരിപാടി സംഘടിപ്പിച്ചു. മണത്തണ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിന്റെയും പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിന്റെയും എൻഎസ്എസ് വളണ്ടിയർമാരും ഹരിത കർമ്മ സേനാംഗങ്ങളും സ്ഥാപനങ്ങളും വീടുകളും സന്ദർശിച്ചു. മണത്തിന് ടൗണിൽ പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെപി വേണുഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും പേരാവൂരിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. എം ഷൈലജ ടീച്ചർ അധ്യക്ഷതവഹിച്ച ചടങ്ങിൽ, എച്ച്ഐ ദിവ്യ പഞ്ചായത്ത് അംഗങ്ങളായ റീന മനോഹരൻ, സി യമുന നിഷ പ്രദീപൻ, അസിസ്റ്റൻറ് സെക്രട്ടറി ശ്രീനി ബ്ലോക്ക് കോ, എൻഎസ്എസ് വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു