23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • ലോറി സെപ്റ്റിക് ടാങ്കിലേക്ക് മറിഞ്ഞു, പട്ടം കേന്ദ്രീയ വിദ്യാലയത്തിന് ഇന്ന് അവധി
Uncategorized

ലോറി സെപ്റ്റിക് ടാങ്കിലേക്ക് മറിഞ്ഞു, പട്ടം കേന്ദ്രീയ വിദ്യാലയത്തിന് ഇന്ന് അവധി

തിരുവനന്തപുരം: പട്ടം കേന്ദ്രീയ വിദ്യാലയത്തിന് ഇന്ന് അവധി. ചില സാങ്കേതിക കാരണങ്ങളാൽ പട്ടം കേന്ദ്രീയ വിദ്യാലയത്തിന് ഇന്ന് (ഓഗസ്റ്റ് – 30) അവധിയായിരിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ലോറി സെപ്റ്റിക് ടാങ്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തെത്തുടർന്നാണ് ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. സ്കൂളിലേക്ക് എം സാൻഡ് കയറ്റിവന്ന ലോറി അവിടുത്തെ സെപ്റ്റിക് ടാങ്കിൽ ലോഡുമായി മറിയുകയായിരുന്നു. .ലോറി മറിഞ്ഞതോടെ വാഹനത്തിന്‍റെ ക്ലീനർ മാർത്താണ്ഡം സ്വദേശി സെൽവൻ വാഹനത്തിന്റെ അടിയിൽ കുടുങ്ങി. ഇയാളെ ഏറെ നേരത്തെ പരിശ്രമതിനൊടുവിലാണ് വിവരമറിഞ്ഞെത്തിയ അഗ്നിശമന സേന രക്ഷപ്പെടുത്തിയത്. പത്തടി ആഴവും 20 അടി നീളവും ഉള്ള കൂറ്റൻ ടാങ്കിന്റെ വലിയ സ്ലാബുകൾ ക്ലീനറുടെ ശരീരത്തിന് പുറത്തായി കിടക്കുന്ന നിലയിലായിരുന്നു. വലിയ പരിക്കുകളേൽക്കാതെയാണ് അഗ്നിശമന സേന ക്ലീനറെ പുറത്തെടുത്തത്.

Related posts

കളക്ഷൻ സെന്‍ററിൽ എത്തിയത് 7 ടൺ പഴകിയ തുണി’; കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി, ഉപദ്രവമായി മാറിയെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

റീലുണ്ടാക്കാൻ പൊലീസ് ബാരിക്കേഡ് കത്തിച്ചു; വൈറലാവുന്നതിനിടെ യുവാവ് അറസ്റ്റിൽ, ഒരാൾക്കായി തിരച്ചിൽ

Aswathi Kottiyoor

45,000 രൂപയുടെ സാധനങ്ങളുള്ള ബാഗ് നഷ്ടപ്പെട്ടു, യാത്രക്കാരന് 2,450 രൂപ നഷ്ടപരിഹാരം നൽകാമെന്ന് ഇൻഡിഗോ

Aswathi Kottiyoor
WordPress Image Lightbox