22.7 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • അച്ഛനൊപ്പം ഇരുന്ന കുട്ടി സ്കൂട്ടർ ആക്സിലേറ്റർ തിരിച്ചു, ഇടിച്ച് കയറിയത് തുണിക്കടയിലേക്ക്,അത്ഭുതകരമായി രക്ഷപ്പെട്ടു
Uncategorized

അച്ഛനൊപ്പം ഇരുന്ന കുട്ടി സ്കൂട്ടർ ആക്സിലേറ്റർ തിരിച്ചു, ഇടിച്ച് കയറിയത് തുണിക്കടയിലേക്ക്,അത്ഭുതകരമായി രക്ഷപ്പെട്ടു


ആലപ്പുഴ: ഹരിപ്പാട്ട് നിയന്ത്രണം വിട്ട സ്കൂട്ടർ തുണിക്കടയിലേക്ക് ഇടിച്ചു കയറി അപകടം. വണ്ടിയിലുണ്ടായിരുന്ന ആളുകളും കടയിലുണ്ടായിരുന്ന ആളുകളും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

ഹരിപ്പാടുളള ഫിദ ടെക്സ്റ്റൈൽസിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. തുണികൾ വാങ്ങാനെത്തിയതായിരുന്നു ഭർത്താവും ഭാര്യയും കുഞ്ഞും അടങ്ങുന്ന കുടുംബം. ഭർത്താവും കുട്ടിയും വണ്ടിയിലിരിക്കുകയായിരുന്നു. ഭാര്യ കടയിലേക്ക് കയറി തുണികൾ നോക്കുന്നതിനിടെ വണ്ടിയിലിരുന്ന കുട്ടി സ്കൂട്ടറിന്റെ ആക്സിലേറ്റർ തിരിച്ചതാണ് വണ്ടി നിയന്ത്രണം വിട്ട് ഇടിച്ചുകയറാൻ കാരണമായത്.

ഓണം വിപണിക്ക് വേണ്ടി കൊണ്ടുവന്ന തുണികെട്ടുകൾ കടയിൽ നിരത്തിവെച്ചിരുന്നു. ഭാര്യയെയും ഇടിച്ച് തുണിക്കെട്ടിലേക്ക് വാഹനം ഇടിച്ചുകയറി നിന്നതിനാൽ വലിയ അപകടം ഒഴിവായി. തലനാരിഴയ്ക്കാണ് കടലിലുണ്ടായിരുന്നവരടക്കം എല്ലാവരും രക്ഷപ്പെട്ടത്.

Related posts

റെക്കോർഡ് വിലയിൽ നിന്നും താഴേക്ക് സ്വർണം; പവന്റെ ഇന്നത്തെ വില അറിയാം

Aswathi Kottiyoor

ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനെ വർഗീയവാദി എന്നുവിളിച്ചത് അംഗീകരിക്കാനാകില്ല; ഉണ്ണിത്താനെതിരെ കെയുഡബ്ല്യുജെ

Aswathi Kottiyoor

ജയിലല്ല, ജാമ്യമാണ് ആദ്യ പരിഗണന; കള്ളപ്പണ നിരോധന നിയമത്തിൽ ജാമ്യം നൽകാതെ തടവിൽ വെക്കുന്നതിനെതിരെ സുപ്രീകോടതി

Aswathi Kottiyoor
WordPress Image Lightbox