23.8 C
Iritty, IN
September 15, 2024
  • Home
  • Uncategorized
  • ഒഴുകിമായട്ടെ; ദുരന്ത ഓർമകൾ…: നഷ്ടപരിഹാരം വാങ്ങാൻപോലും ആളില്ലാതെ 58 കുടുംബങ്ങൾ
Uncategorized

ഒഴുകിമായട്ടെ; ദുരന്ത ഓർമകൾ…: നഷ്ടപരിഹാരം വാങ്ങാൻപോലും ആളില്ലാതെ 58 കുടുംബങ്ങൾ

കൽപറ്റ ∙ മുണ്ടക്കൈ– ചൂരൽമല ദുരന്തത്തിൽ ഉറ്റവരാരും അവശേഷിക്കാതെ ഭൂമിയിൽനിന്ന് അപ്രത്യക്ഷരായത് 58 കുടുംബങ്ങൾ. മരിച്ചവരുടെ ആശ്രിതർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കാൻ ഈ കുടുംബങ്ങളിൽനിന്ന് ആരുമെത്തിയില്ല. സംസ്ഥാന സർക്കാർ നൽകുന്ന 6 ലക്ഷവും പിഎംഎൻആർ ഫണ്ടിൽനിന്നുള്ള 2 ലക്ഷവും അടക്കം 8 ലക്ഷം രൂപയാണ് അടുത്ത ബന്ധുവിനു ലഭിക്കേണ്ടത്. എന്നാൽ, ദുരന്തത്തിൽ മരിച്ച 270 ൽ 58 പേർക്ക് അടുത്ത ബന്ധുക്കളായി ആരും അവശേഷിക്കുന്നില്ല. മരിച്ചവരുടെ ആശ്രിതരിൽ 3 പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവർക്കു ധനസഹായം അനുവദിക്കുന്നതിനു മാനദണ്ഡം നിശ്ചയിച്ചു പുതിയ ഉത്തരവിറങ്ങണം.

Related posts

തിരുവനന്തപുരത്ത് KSRTC ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു; 29 പേർക്ക് പരുക്ക്; ഡ്രൈവർമാരുടെ നില ഗുരുതരം

Aswathi Kottiyoor

‘ഒന്നും ഒളിപ്പിക്കാനില്ല, നിയമം പാലിച്ചാണ് ബാങ്ക് ഇടപാടുകൾ നടത്തിയിട്ടുള്ളത്’; എം എം വർഗീസ്​

Aswathi Kottiyoor

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം

Aswathi Kottiyoor
WordPress Image Lightbox