ലഖ്നൗ: ഉത്തര്‍പ്രദേശിൽ നരഭോജി ചെന്നായ്ക്കളുടെ ആക്രമണത്തിൽ 8 കുട്ടികളടക്കം 9 പേർ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ബഹ്റയിച്ച് ജില്ലയിലാണ് സംഭവം. ഒന്നര മാസത്തിനിടെ 8 കുട്ടികളും ഒരു സ്ത്രീയുമാണ് മേഖലയിൽ കൊല്ലപ്പെട്ടത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ വനംവകുപ്പും പൊലീസും തെരച്ചിൽ ഊർജിതമാക്കി. നാല് ചെന്നായ്ക്കളെ പ്രദേശത്ത് നിന്നും നിലവിൽ പിടികൂടിയിട്ടുണ്ട്. സ്ഥലത്ത് ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചുള്ള തെരച്ചിൽ തുടരുകയാണ്.