22.7 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • തീരാനോവിത്; അനന്തകൃഷ്ണന്റെയും അമൃതയുടെയും കണ്ണീരിനു മുൻപിൽ മനസ്സു പതറി ഉറ്റവർ
Uncategorized

തീരാനോവിത്; അനന്തകൃഷ്ണന്റെയും അമൃതയുടെയും കണ്ണീരിനു മുൻപിൽ മനസ്സു പതറി ഉറ്റവർ

കോട്ടയം ∙ അപകടത്തിൽ മരിച്ച ദമ്പതികൾക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി. മണിപ്പുഴയിൽ കഴിഞ്ഞ ദിവസം സ്കൂട്ടർ അപകടത്തിൽ മരിച്ച മനോജിനും പ്രസന്നയ്ക്കും അന്തിമോപചാരം അർപ്പിക്കുന്നതിനു മൂലവട്ടത്തെ വീട്ടിലേക്ക് നിറകണ്ണുകളോടെ എത്തിയത് വൻ ജനാവലി. മരണത്തിൽ നാട് ഒന്നാകെ വിതുമ്പുമ്പോൾ ഏവരുടെയും മനസ്സിൽ തേങ്ങലായി മാറിയത്, അവരുടെ കുട്ടികളാണ്. ജന്മനാ ശാരീരിക വെല്ലുവിളിയും വളർച്ചക്കുറവും നേരിടുന്ന മക്കളായ അനന്തകൃഷ്ണനും അമൃതയ്ക്കും ഇനി താങ്ങും തണലും മുത്തശ്ശി മാത്രം. അനന്തകൃഷ്ണൻ പ്ലസ് വണ്ണിലും അമൃത ഏഴാം ക്ലാസിലുമാണു പഠിക്കുന്നത്.

ശരീരത്തിലെ എല്ലുകൾക്ക് വളർച്ചക്കുറവും ബലക്കുറവും നേരിടുന്ന അനന്തകൃഷ്ണനു ചെറുപ്പം മുതലേ ഹൃദയത്തിന്റെ പ്രവർത്തനത്തിനു ബുദ്ധിമുട്ടുണ്ട്. മകൾ അമൃതയ്ക്ക് നട്ടെല്ലിനാണു പ്രശ്നം. നടക്കുന്നതിനും പടികൾ കയറുന്നതിനും പ്രയാസമുണ്ട്. ഇരുവരും ഒട്ടേറെ ശസ്ത്രക്രിയകൾക്ക് വിധേയരായിട്ടുണ്ട്. ഇരുവർക്കും തിരുമ്മു ചികിത്സയ്ക്കും മരുന്നിനും ഉൾപ്പെടെ മാസം 10,000 രൂപ ചെലവുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു.

Related posts

പി എഫ് എം എസ്, സ്റ്റേറ്റ് നോഡൽ അക്കൗണ്ട് നടപ്പാക്കൽ; കേരളത്തിന് ഒന്നാം സ്ഥാനം

Aswathi Kottiyoor

മാഹി മദ്യവുമായി ഒരാൾ പിടിയിൽ

Aswathi Kottiyoor

‘ജനാധിപത്യത്തിന് നേരെയുള്ള നഗ്നമായ ആക്രമണം’; കെജ്രിവാളിന്റെ അറസ്റ്റിൽ രൂക്ഷ പ്രതികരണവുമായി മമത ബാനർജി

Aswathi Kottiyoor
WordPress Image Lightbox