30.1 C
Iritty, IN
September 15, 2024
  • Home
  • Uncategorized
  • *ബുള്ളറ്റിൽ കഞ്ചാവ് കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ*
Uncategorized

*ബുള്ളറ്റിൽ കഞ്ചാവ് കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ*

ഇരിട്ടി :കർണാടകയിൽ നിന്നും ബുള്ളറ്റിൽ കഞ്ചാവുമായി എത്തിയ രണ്ട് യുവാക്കളെ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടി.കൊയിലാണ്ടി സ്വദേശികളായ എം.പി.മുഹമ്മദ് റാഫി (32),ആർ. അഖിലേഷ് (31) എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ വി.ആർ. രാജീവിൻ്റെ നേതൃത്വത്തിൽ വാഹന പരിശോധനയ്ക്കിടയിൽ പിടികൂടിയത്. ഇവരിൽ നിന്നും 240 ഗ്രാം കഞ്ചാവും കടത്താൻ ഉപയോഗിച്ച
വാഹനവും പിടികൂടി.ഓണം സ്പെഷ്യൽ ഡ്രൈവ് പ്രമാണിച്ച് ശക്തമായ പരിശോധനയാണ് കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ എക്സൈസ് നടത്തുന്നത്.ആഗസ്റ്റ് 14 നു ആരംഭിച്ച സ്പെഷ്യൽ ഡ്രൈവിൽ ചെക്പോസ്റ്റിൽ ഇതുവരെ അഞ്ചോളം മയക്കുമരുന്ന് കേസുകൾ കണ്ടെത്തിയിട്ടുണ്ട്.എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി.വി. പ്രകാശൻ,സി. അഭിലാഷ് സിവിൽ എക്സൈസ് ഓഫീസർമാരായ ബെൻഹർ കോട്ടത്തു വളപ്പിൽ,സി.വി. പ്രജിൽ,പി.ആർ.വിനീത് എന്നിവരും ഉണ്ടായിരുന്നു.

Related posts

അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; വിശദ മൊഴി രേഖപ്പെടുത്തി, കേസെടുത്ത് സൈബർ പൊലീസ്

Aswathi Kottiyoor

ഹെൽത്തി കേരള

Aswathi Kottiyoor

യുവതിയെ ചൊല്ലി തർക്കം; യുവാവിനെ കഴുത്തു ഞെരിച്ചു കൊന്ന് സുഹൃത്ത്, ആശുപത്രിയിൽ ഉപേക്ഷിച്ച് മുങ്ങി

Aswathi Kottiyoor
WordPress Image Lightbox