ചെന്നൈ ∙ സെയ്ദാപെട്ടിൽ റോഡരികിൽ കിടന്നുറങ്ങിയയാൾ നടി രേഖ നായരുടെ കാറിനടിയിൽപ്പെട്ട് മരിച്ചു. അണ്ണൈസത്യ നഗർ സ്വദേശി മഞ്ചൻ (55) ആണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ ജാഫർഖാൻപെട്ടിലെ പച്ചയപ്പൻ സ്ട്രീറ്റിൽ റോഡരികിൽ കിടക്കവെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റതിനാൽ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസെടുത്ത ഗിണ്ടി പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കാർ കണ്ടെത്തിയത്.