30.1 C
Iritty, IN
September 15, 2024
  • Home
  • Uncategorized
  • സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമങ്ങൾക്കെതിരെ കേസെടുത്തു, സുരക്ഷാ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആ‍ര്‍
Uncategorized

സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമങ്ങൾക്കെതിരെ കേസെടുത്തു, സുരക്ഷാ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആ‍ര്‍


തൃശ്ശൂർ : മാര്‍ഗതടസമുണ്ടാക്കിയെന്ന മാധ്യമങ്ങൾക്കെതിരായ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ കേസെടുത്തു. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. മൂന്നു ചാനലുകൾ ഉൾപ്പടെയുള്ള മാധ്യമങ്ങൾക്കെതിരെയാണ് കേസ്. സുരേഷ് ഗോപിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ വിഷ്ണുരാജിനെ ഭീഷണിപ്പെടുത്തി തള്ളി മാറ്റി, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഭാരതീയ ന്യായ് സംഹിതയിലെ, 329(3), 126(2), 132 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

ലൈംഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രകോപനപരമായാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പ്രതികരിച്ചത്. രാമനിലയത്തിൽ നടനും കേന്ദ്രമന്ത്രിയുമായ നടന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവ‍ര്‍ത്തകരെ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് സുരേഷ് ​ഗോപി തള്ളി മാറ്റുകയായിരുന്നു.

പിന്നാലെ സുരേഷ് ഗോപിക്കെതിരെ കെയുഡബ്ല്യൂ അടക്കം പ്രതിഷേധം രേഖപ്പെടുത്തി. അനിൽ അക്കര സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതിയും നൽകി. വിമര്‍ശനങ്ങളും പരാതികളുമുയര്‍ന്നതിന് പിന്നാലെ കേന്ദ്രമന്ത്രിയായ തനിക്കും സുരക്ഷാ ജീവനക്കാര്‍ക്കും നേരെ കയ്യേറ്റശ്രമമുണ്ടായെന്ന് തൂണ്ടിക്കാട്ടി സുരേഷ് ഗോപി പൊലീസിൽ പരാതി നൽകി. കേന്ദ്ര സർക്കാരിനെയും വിവരം അറിയിച്ചു. ഇതോടെ കേന്ദ്രമന്ത്രിയുടെ സുരക്ഷ കൂട്ടി.

Related posts

കേസുണ്ടെന്നും പൊലീസ് സ്റ്റേഷനിലെത്താൻ പറഞ്ഞും ഫോൺ കോൾ; ‘ഒതുക്കാൻ’ തയ്യാറായതോടെ കൈയിലുള്ളതെല്ലാം പോയി

Aswathi Kottiyoor

പൊലീസുകാരനെ ചെരുപ്പൂരി തല്ലി യുവതി, തിരിച്ച് ചവിട്ടും തള്ളും, പട്ടാപ്പകൽ നടുറോഡിൽ അടിപിടി വൈറൽ

Aswathi Kottiyoor

വയനാട്ടിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ധനസഹായം; ദിവസം 300 രൂപ വീതം ഒരു മാസത്തേക്ക്, ക്യാംപിലുള്ളവർക്ക് 10000 രൂപ

Aswathi Kottiyoor
WordPress Image Lightbox