21.8 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • സിദ്ദിക്കിനെതിരായ ബലാത്സംഗ പരാതി: പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു
Uncategorized

സിദ്ദിക്കിനെതിരായ ബലാത്സംഗ പരാതി: പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു

തിരുവനന്തപുരം : നടൻ സിദ്ദിക്കിനെതിരായ ബലാത്സംഗ പരാതിയിൽ പൊലീസ് പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു. സ‍ര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് യുവനടിയുടെ മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം വഞ്ചിയൂര്‍ സഖിയിൽവെച്ചാണ് മൊഴിയെടുപ്പ്. ഇന്ന് രാവിലെ കേസ് രജിസ്റ്റ‍ര്‍ ചെയ്തതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ തിടുക്കപ്പെട്ട നടപടി. മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുട‍ര്‍ നടപടികൾ സ്വീകരിക്കും. ഇന്നലെ ഡിജിപിയുടെ അടക്കം നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തിൽ കേസിന് താൽപര്യമുളളവരുടെ പരാതി ഉടൻ എഴുതിവാങ്ങണമെന്നും തുടരന്വേഷണവുമായി മുന്നോട്ട് പോകണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വെച്ച് 2016 ൽ സിനിമാ വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി സിദ്ദിക്ക് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ആരോപണമുന്നയിച്ച സമയത്ത് ഈ ഹോട്ടലിൽ സിദ്ദിക്ക് താമസിച്ചിരുന്നോ, ആ സമയത്ത് സിദ്ദിക്കിന്റെ സിനിമാ പ്രിവ്യൂ നിള തിയറ്ററിൽ വെച്ച് നടന്നിരുന്നോ തുടങ്ങിയ കാര്യങ്ങളടക്കം അന്വേഷിക്കേണ്ടതുണ്ട്. ഈ സമയത്തെ സിസിടിവി റെക്കോര്‍ഡുകൾ ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ സാഹചര്യ തെളിവുകളകടക്കം അന്വേഷണ സംഘം പരിശോധിക്കും.

Related posts

7-ാം ക്ലാസുകാരന്‍റെ ആത്മഹത്യ; കുട്ടിയുടെ ചിതാഭസ്മവുമായി സ്കൂളിലേക്ക് മാര്‍ച്ച്, പ്രതിഷേധവുമായി എസ്എഫ്ഐയും

Aswathi Kottiyoor

പിഞ്ചുബാലന് ചികിത്സ വേണ്ടെന്ന് വച്ച് മടങ്ങിയ കുടുംബത്തെ കണ്ടെത്താൻ ആംബുലൻസ് ഡ്രൈവറായി ആശുപത്രി സൂപ്രണ്ട്

Aswathi Kottiyoor

അരിക്കൊമ്പൻ 
മുതുകുഴി വനത്തിൽ; വനംവകുപ്പ് ഉദ്യോഗസ്ഥർ രണ്ടുദിവസം ക്യാമ്പ് ചെയ്ത് നിരീക്ഷിക്കും.

Aswathi Kottiyoor
WordPress Image Lightbox