24.1 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • വിവാഹ വാഗ്ദാനം നൽകി യുവതിയെ വിദേശത്ത് വച്ച് ലൈം​ഗികമായി പിഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
Uncategorized

വിവാഹ വാഗ്ദാനം നൽകി യുവതിയെ വിദേശത്ത് വച്ച് ലൈം​ഗികമായി പിഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഗുരുവായൂർ ഇരിങ്ങപ്പുറം സ്വദേശിയായ ഷാരോണിനെ (32) ഗുരുവായൂർ പൊലീസാണ് പിടികൂടിയത്. വിദേശത്തു ജോലി ചെയ്തു വന്നിരുന്ന യുവതിയെ ജോലി സ്ഥലത്തുള്ള പരിചയം വെച്ചാണ് പ്രതി കഴിഞ്ഞ ഒരു വർഷ കാലയളവിൽ വിദേശത്ത് വച്ച് പല തവണ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.

പീഡനത്തിന് ശേഷം വിവാഹത്തിൽ നിന്ന് പിന്മാറിയ യുവാവിനെതിരെ ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകുകയായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കോയമ്പത്തൂരിലെ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

‘വീട്ടിൽ സോളാർ വച്ചിട്ടും കാര്യമില്ല, കെഎസ്ഇബി കട്ടോണ്ട് പോകും’; ​ഗുരുതര ആരോപണവുമായി മുന്‍ ഡിജിപി

Aswathi Kottiyoor

വെള്ളത്തിനായി ദിവസങ്ങൾ കാത്തു നിൽക്കണം, ടാങ്കർ ഒന്നിന് നൽകേണ്ടത് 2,800 രൂപ; ബംഗളൂരുവിലെ ജലക്ഷാമത്തിൽ വലഞ്ഞ് മലയാളികളും

Aswathi Kottiyoor

മൂത്രമൊഴിക്കാൻ പോയി പ്രതി ജനൽവഴി ചാടി രക്ഷപ്പെട്ടു; പൊലീസിനെ കുഴക്കി ദിവസങ്ങൾ; ഒടുവിൽ ടെറസിൽ നിന്ന് പിടിയിലായി

Aswathi Kottiyoor
WordPress Image Lightbox