22.7 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • കൊച്ചി കപ്പൽശാലയിൽ എൻഐഎ സംഘത്തിന്റെ പരിശോധന, ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് നടപടി
Uncategorized

കൊച്ചി കപ്പൽശാലയിൽ എൻഐഎ സംഘത്തിന്റെ പരിശോധന, ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് നടപടി

കൊച്ചി: കൊച്ചി കപ്പൽശാലയിൽ എൻഐഎ സംഘത്തിന്റെ പരിശോധന. ചാരവൃത്തി കേസുമായി ബന്ധപ്പെട്ടാണ് ഹൈദരാബാദ് എൻഐഎ യൂണിറ്റ് കൊച്ചി കപ്പൽശാലയിൽ പരിശോധന നടത്തുന്നത്. പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ജീവനക്കാരനിൽ നിന്നും ചോർന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

രണ്ട് വര്‍ഷം മുമ്പ് ഒരു അഫ്ഗാൻ പൗരൻ അസം സ്വദേശിയെന്ന വ്യാജേനെ കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇയാൾ പ്രതിരോധ വിവരങ്ങൾ മറ്റ് രാജ്യങ്ങൾക്ക് കൈമാറിയെന്നാണ് സംശയിക്കപ്പെടുന്നത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഈ കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

Related posts

‘യഥാര്‍ത്ഥ ഹീറോകള്‍ നാല് പേര്‍’; ഓയൂര്‍ കേസ് അന്വേഷണത്തിന് പിന്തുണ നല്‍കിയവര്‍ക്ക് പൊലീസിന്റെ നന്ദി

Aswathi Kottiyoor

പി പി മുകുന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ 2 മണി മുതൽ വൈകിട്ട് 6 മണി വരെ ബിജെപി ഹർത്താൽ

Aswathi Kottiyoor

സൂറത്തിൽ ഹോട്ടൽ ലിഫ്റ്റ് അപകടത്തിൽപ്പെട്ടു, കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox