21.8 C
Iritty, IN
September 10, 2024
  • Home
  • Uncategorized
  • സമയം പുലർച്ചെ 5.50, ഭർത്താവ് നടക്കാനിറങ്ങി, വീട്ടില്‍ കയറി കത്തിവീശി മോഷ്ടാവ് വീട്ടമ്മയുടെ 5 പവൻ മാല കവർന്നു
Uncategorized

സമയം പുലർച്ചെ 5.50, ഭർത്താവ് നടക്കാനിറങ്ങി, വീട്ടില്‍ കയറി കത്തിവീശി മോഷ്ടാവ് വീട്ടമ്മയുടെ 5 പവൻ മാല കവർന്നു


കോഴിക്കോട്: പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ അഞ്ച് പവന്‍ തൂക്കമുള്ള സ്വര്‍ണമാല കവര്‍ന്നു. കോഴിക്കോട് ഒളവണ്ണയില്‍ താമസിക്കുന്ന ചന്ദ്രശേഖരന്‍ നായരുടെ ഭാര്യ വിജയകുമാരിയുടെ മാലയാണ് കവര്‍ന്നത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.50 ഓടെയാണ് മോഷണം നടന്നതെന്ന് പന്തീരാങ്കാവ് പോലീസ് പറഞ്ഞു. ചന്ദ്രശേഖരന്‍ നായര്‍ വീട്ടിലെ വളര്‍ത്തുനായയുമായി പുറത്ത് നടക്കാനിറങ്ങിയ തക്കത്തിനാണ് മോഷ്ടാവ് വീട്ടിനുള്ളില്‍ കയറിയത്. ഈ സമയം വിജയകുമാരി മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. അകത്തു കയറിയ മോഷ്ടാവ് കയ്യിലുണ്ടായിരുന്ന കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വയോധികയുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു.

വിജയകുമാരി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ശബ്ദം കേട്ടെത്തിയ ചന്ദ്രശേഖരന്‍ നായര്‍ക്ക് നേര മോഷ്ടാവ് കത്തിവീശി. ഇതിനിടയില്‍ വിജയകുമാരിയുടെയും ചന്ദ്രശേഖരന്‍ നായരുടെയും കൈകളില്‍ മുറിവേല്‍ക്കുകയായിരുന്നു. നാട്ടുകാര്‍ എത്തുന്നതിന് മുന്‍പ് തന്നെ പ്രതി മാലയുമായി സംഭവ സ്ഥലത്ത് തനിന്ന് കടന്നുകളഞ്ഞു. റെയിന്‍കോട്ടും മാസ്‌കും ധരിച്ചാണ് മോഷ്ടാവ് എത്തിയതെന്ന് വിജയകുമാരി പോലീസിനെ അറിയിച്ചു. പന്തീരാങ്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

വീണ്ടും മയക്കുമരുന്ന് വേട്ട; നാദാപുരത്ത് മാരകമയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

ഇടുക്കിയിൽ വീണ്ടും ചക്കക്കൊമ്പൻ്റെ പരാക്രമം; വയനാട്ടിൽ മരിച്ച മിനിയുടെ പോസ്റ്റ്മോർ‍ട്ടം ഇന്ന്

Aswathi Kottiyoor

കളമശ്ശേരി സ്ഫോടനം നടന്നിട്ട് ഒരാഴ്ച, 10 പേര്‍ ഇപ്പോഴും ഐസിയുവില്‍, രണ്ട് പേരുടെ നില ഗുരുതരം

Aswathi Kottiyoor
WordPress Image Lightbox