22.2 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • വള്ളക്കടവിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം, വ്യാപക കൃഷി നാശം; വാഴത്തോട്ടം പൂർണമായും നശിപ്പിച്ചു
Uncategorized

വള്ളക്കടവിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം, വ്യാപക കൃഷി നാശം; വാഴത്തോട്ടം പൂർണമായും നശിപ്പിച്ചു


ഇടുക്കി: നീണ്ട ഇടവേളയ്ക്ക് ശേഷം വണ്ടിപ്പെരിയാർ വള്ളക്കടവിൽ കാട്ടാനക്കൂട്ടം എത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. അമ്പലപ്പടി മുല്ലൂപറമ്പിൽ മുരളിധരന്റെ പറമ്പിലെ കൃഷികളാണ് നശിപ്പിച്ചത്. മറ്റുള്ളവരുടെ പറമ്പിൽ കാട്ടാനക്കൂട്ടങ്ങൾ കയറിയെങ്കിലും വ്യാപക നാശം വിതച്ചില്ല. സ്കൂൾ ഭാഗത്ത് നിന്ന് കാട്ടാനക്കൂട്ടങ്ങൾ മുരളീധരന്റെ കൃഷിയിടത്തിൽ എത്തി മൂപ്പെത്താറായ വാഴകൾ വ്യാപകമായി നശിപ്പിച്ചു. ഓണത്തിനോടനുബന്ധിച്ച് വിളവെടുക്കുവാൻ നിർത്തിയ വാഴകളാണ് നശിപ്പിച്ചത്.

അരയേക്കറോളം വാഴക്കൃഷികൾ കാട്ടാനക്കൂട്ടങ്ങൾ നശിപ്പിച്ചു. ഇതിൽ ഏലം കൃഷിയും മറ്റും ഉൾപ്പെടും. ഏകദേശം അര ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായും വനപാലകർ ഈ കാര്യത്തിൽ വേണ്ടത്ര ശുഷ്ക്കാന്തി കാട്ടിയില്ലന്നന്ന് മുരളീധരൻ പരാതി പറഞ്ഞു. കൂടാതെ സമീപ പ്രദേശത്ത് ശോഭന, സാംകുട്ടി മണ്ണൂശ്ശേരി ഷാജി എന്നിവരുടെ കൃഷികളും കാട്ടാനക്കൂട്ടങ്ങൾ നശിപ്പിച്ചു.

പെരിയാർ കടുവാസങ്കേതത്തിന്റെ അതിർത്തി മേഖല

പെരിയാർ കടുവാ സങ്കേതത്തിന്റെ അതിർത്തിയായ വള്ളക്കടവിലേക്ക് പെരിയാർ നദി കടന്ന് അമ്പലപ്പടി റോഡിൽ കാട്ടാനക്കൂട്ടങ്ങൾ എത്തി. അവിടന്ന് വഞ്ചിവയൽ സ്കൂളിന് സമീപമെത്തി. കാട്ടാനക്കൂട്ടങ്ങൾ വന്നതറിഞ്ഞ് നാട്ടുകാർ വനപാലകരെ വിവരമറിയിച്ചതനുസരിച്ച് എത്തി പടക്കം പൊട്ടിച്ച് ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും പടക്കം പൊട്ടിയില്ല. വനപാലകരും നാട്ടുകാരും ബഹളം വച്ചതിനെ തുടർന്ന് രാവിലെ ആറോടെ കാട്ടാനക്കൂട്ടങ്ങൾ റോഡ് മുറിച്ച് കടന്ന് കാട്ടിലേക്ക് മടങ്ങി.

റോഡ് മുറിച്ച് കടന്ന സമയം അയ്യപ്പവിലാസം വീട്ടിൽ ലീലാമ്മ നാരായണന്റെ വീടിന്റെ മതിൽ കടന്നാണ് കാട്ടാനക്കൂട്ടങ്ങൾ കാട്ടിലേയ്ക്ക് മടങ്ങിയത്. ഈ സമയം ഇവരുടെ കുടുംബാംഗങ്ങൾ വീടിന്റെ മുറ്റത്ത് നിൽപ്പുണ്ടായിരുന്നെങ്കിലും ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു കുട്ടിയും കൊമ്പനും അടങ്ങിയ അഞ്ചം​ഗ കാട്ടാനക്കൂട്ടമാണ് ഭീതി വിതച്ചത്. പലതവണ കൃഷി നാശങ്ങൾ സംഭവിച്ചിട്ടും വനം, കൃഷി എന്നീ വകുപ്പിൽ നിന്ന് യാതൊരുവിധമായ നഷ്ടപരിഹാരങ്ങളും ലഭിച്ചിട്ടില്ലന്നും മുരളീധരൻ പറഞ്ഞു.

Related posts

നിങ്ങള്‍ കുറിച്ചുവെച്ചോളൂ, ഇനി നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല: രാഹുല്‍ ഗാന്ധി

Aswathi Kottiyoor

പത്തനംതിട്ടയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; തലയിൽ മുറിവ്, ദുരൂഹതയെന്ന് പൊലീസ്

Aswathi Kottiyoor

മെഡിക്കൽ ഷോപ്പിന്‍റെ മറവിൽ കോളജ് വിദ്യാർഥികൾക്ക് ലഹരി വിൽപ്പന; യുവാവ് പിടിയിൽ, എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു

Aswathi Kottiyoor
WordPress Image Lightbox