30.1 C
Iritty, IN
September 15, 2024
  • Home
  • Uncategorized
  • രഹസ്യവിവരം കിട്ടി പൊലീസ് ആനക്കാംപൊയിൽ റിസോർട്ടിലെത്തി; പിടിയിലായത് യുവതിയും യുവാവും, എംഡിഎംഎ പിടിച്ചെടുത്തു
Uncategorized

രഹസ്യവിവരം കിട്ടി പൊലീസ് ആനക്കാംപൊയിൽ റിസോർട്ടിലെത്തി; പിടിയിലായത് യുവതിയും യുവാവും, എംഡിഎംഎ പിടിച്ചെടുത്തു


തിരുവമ്പാടി: കോഴിക്കോട് തിരുവമ്പാടിയിൽ പൊലീസ് നടത്തിയ പരിശോധനകളിൽ എംഡിഎംഎ പിടിച്ചെടുത്തു. രണ്ട് പേരാണ് സംഭവത്തിൽ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് തിരുവമ്പാടി പൊലീസ് നടത്തിയ പരിശോധനയിൽ ആനക്കാംപൊയിൽ റിസോർട്ടിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 6.32 ഗ്രാം എംഡിഎംഎ പിടികൂടി.

യുവതിയടക്കം രണ്ട് പേരെ അറസ്റ്റു ചെയ്തു. വാവാട് വിരലാട്ട് മുഹമ്മദ് ഡാനിഷ്, കൈതപ്പൊയിൽ ആനോറമ്മൽ ജിൻഷ (25) എന്നിവരാണ് പിടിയിലായത്. തിരുവമ്പാടി എസ് ഐ റസാക്ക്. വി കെ, എ എസ് ഐമാരായ രജനി, ഷീന, എസ്‍സിപിഒമാരായ അനൂപ്, ഉജേഷ്, സ്ക്പോ സുഭാഷ്, എസ്‍സിപിഒമാരായ സുബീഷ്, രജീഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.

താമരശ്ശേരി പൊലീസ് സബ് ഡിവിഷനു കീഴിൽ ഡിവൈഎസ്പി പ്രമോദിൻ്റെ നേതൃത്വത്തിൽ മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടി തുടർന്ന് വരികയാണ്. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് സമൂഹത്തിൽ നിന്നും വൻ പിന്തുണയാണ് ലഭിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

Related posts

ചേലോറ ട്രെഞ്ചിങ് ഗ്രൗണ്ടിലുണ്ടായ തീപിടിത്തത്തില്‍ അട്ടിമറിയുണ്ടെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍

Aswathi Kottiyoor

എംസി കമറുദ്ദീൻ എംഎൽഎ ഉൾപ്പടെ 29 പ്രതികൾ; ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു

Aswathi Kottiyoor

പ്രായമൊക്കെ എന്ത് ! 68ാം വയസിൽ ഏഴാം ക്ലാസ് പരീക്ഷ എഴുതി നടൻ ഇന്ദ്രൻസ്

Aswathi Kottiyoor
WordPress Image Lightbox