23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • വയനാട് പുനരധിവാസം: കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തും
Uncategorized

വയനാട് പുനരധിവാസം: കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തും

ദില്ലി: വയനാട് പുനരധിവാസത്തില്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര സഹായം ലഭിക്കാനുള്ള നടപടികൾ വേ​ഗത്തിലാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടും. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ സംബന്ധിച്ച് സർക്കാർ തയാറാക്കിയ വിശദമായ നിവേദനം മോദിക്ക് പിണറായി കൈമാറും. 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. നേരത്തെ വയനാട്ടിൽ സന്ദർശനം നടത്തിയ മോദി പുനരധിവാസ പ്രവർത്തനങ്ങൾക്ക് പണം തടസമാകില്ല എന്ന് അറിയിച്ചിരുന്നു.

Related posts

50,000 രൂപ ചോദിച്ചു, 40,000 വാങ്ങി, പക്ഷേ പിടിവീണു; കൈക്കൂലിക്കേസിൽ താലൂക്ക് സർവേയർ പാലക്കാട് പിടിയിൽ

Aswathi Kottiyoor

പാമ്പുകളിൽ കാണപ്പെടുന്ന വിരയെ ആദ്യമായി ജീവനോടെ മനുഷ്യമസ്തിഷ്കത്തിൽനിന്ന്‌ പുറത്തെടുത്തു..

Aswathi Kottiyoor

ഗുരുവായൂർ അമ്പലത്തിൽ പ്രതീകാത്മകമായി ആനകളെ നടയിരുത്തൽ; ദേവസ്വത്തിന് ലഭിച്ചത് കോടികൾ

Aswathi Kottiyoor
WordPress Image Lightbox