മലയാള സിനിമാ താരങ്ങൾക്കെതിരെ ഒന്നിന് പിന്നാലെ ഒന്നായി ആരോപണങ്ങൾ വരുന്നത് താരസംഘടന അമ്മയക്ക് വലിയ തലവേദനയാകുകയാണ്. ഇന്നത്തെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചെങ്കിലും എന്നു ചേരുമെന്നതിൽ വ്യക്തത വന്നിട്ടില്ല. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ധിഖ് ഒഴിഞ്ഞെങ്കിലും പകരം താൽക്കാലിക ചുമതല നൽകാൻ ധാരണയായ ബാബുരാജിനെതിരെയും ആരോപണം വന്നത് അമ്മയെ കുഴയ്ക്കുന്നു.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇനി ആരെ പരിഗണിക്കുമെന്നതിൽ തീരുമാനമെടുക്കാനാകുന്നില്ല. പകരം ചുമതല നൽകുന്നആൾക്കെതിരെയും ആരോപണം വന്നാൽ എന്തു ചെയ്യുമെന്നതിലും സംഘടനയ്ക്ക് ആശങ്കയുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സംഘടനയുടെ ഭാരവാഹികൾക്കിടയിലെ ഭിന്നതയും മറ നീക്കി പുറത്തു വന്നതോടെ അടിമുടി ഉലഞ്ഞിരിക്കുകയാണ് താരസംഘടന.