23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • കാറു വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കം; ഭർത്താവിന്റെ തലക്കടിച്ച് ഭാര്യ, സംഭവം തിരുവനന്തപുരത്ത്
Uncategorized

കാറു വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കം; ഭർത്താവിന്റെ തലക്കടിച്ച് ഭാര്യ, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം നരുവാ മൂട്ടിൽ ഭാര്യ ഭർത്താവിൻ്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. നരുവാമൂട് സ്വദേശി പ്രസാദിനെയാണ് ഭാര്യ ചിഞ്ചു തലക്കടിച്ച് പരിക്കേൽപ്പിച്ചത്. കാറു വാങ്ങാൻ വസ്തു ഗ്യാരണ്ടി നൽകണമെന്ന ഭർത്താവിൻ്റെ ആവശ്യത്തിലാണ് തർക്കം തുടങ്ങിയത്. എന്നാൽ ഇത് എതിർത്ത ഭാര്യയെ ഭർത്താവ് മദ്യപിച്ച് ആക്രമിക്കുകയായിരുന്നു. ഇതേ തുടർന്ന് ഭാര്യയും ഭർത്താവിനെ ആക്രമിച്ചു. ഭർത്താവിനെ ഭാര്യ തടിക്കഷ്ണമെടുത്ത് തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിൽ പ്രസാദിന് തലയ്ക്ക് ഗുരുതരമായിപരിക്കേറ്റു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

ജിയോ മാജിക്ക്, ചൈന മൊബൈലിനെ മറികടന്ന് ഡാറ്റാ ട്രാഫിക്കിൽ ലോകത്തിലെ ഒന്നാം നമ്പർ മൊബൈൽ ഓപ്പറേറ്റർ

Aswathi Kottiyoor

പാനൂര്‍ ബോംബ് സ്ഫോടനം; ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം, വിനീഷിന്‍റെ നില ഗുരുതരം

Aswathi Kottiyoor

കളമശേരിയിൽ രാത്രി ട്രെയിനിൽനിന്നു യുവതി കുറ്റിക്കാട്ടിൽ വീണു; രക്ഷകരായി പൊലീസുകാർ

Aswathi Kottiyoor
WordPress Image Lightbox