ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തായതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ന് മലയാളത്തിലെ താര സംഘടന അമ്മയില്‍ കൂട്ട രാജിയുണ്ടായത്. ഭരണ സമിതി അംഗങ്ങളെല്ലാം രാജിവെച്ചു, പ്രസിഡന്റ് മോഹൻലാലാണ് രാജി തീരുമാനം ആദ്യം പ്രഖ്യാപിച്ചത്. 17 അംഗ കമ്മിറ്റിയാണ് രാജിവെച്ചത്.
സംഘടനയിലെ അംഗങ്ങള്‍ അടുത്തിടെ ലൈംഗിക ആരോപണത്തില്‍ പെട്ടതിനാല്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തതിനെ തുടര്‍ന്നാണ് രാജിയെന്നാണ് വിശദീകരണം. അമ്മയിലെ ഭിന്നത അടുത്തിടെ രൂക്ഷമായിരുന്നു. വൈസ് പ്രസിഡന്റ് ജഗദീഷിനൊപ്പം യുവ താരങ്ങളും വനിതാ അംഗങ്ങളും സംഘടിച്ചതും പ്രതിസന്ധിയുണ്ടാക്കി. താരങ്ങള്‍ വാട്‍സ് ആപ്പ് ഗ്രൂപ്പില്‍ തര്‍ക്കിച്ചപ്പോള്‍ ഭരണസമിതി രാജിവയ്‍ക്കുന്നതായി മോഹൻലാല്‍ പ്രഖ്യാപിക്കുകയായിരുന്നു.