23 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • വാപ്പിയുടെ ലോകത്തേക്ക് ഞാനും വരുന്നു, എങ്കിലേ എനിക്ക് സമാധാനമുണ്ടാകൂ’; ആസിയയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
Uncategorized

വാപ്പിയുടെ ലോകത്തേക്ക് ഞാനും വരുന്നു, എങ്കിലേ എനിക്ക് സമാധാനമുണ്ടാകൂ’; ആസിയയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

ആലപ്പുഴ: ആലപ്പുഴയിൽ നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചു. മൂവാറ്റുപുഴയിൽ ദന്തൽ ടെക്നീഷ്യൻ ആയി ജോലി ചെയ്യുകയായിരുന്ന ആസിയയാണ് ഇന്നലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇംഗ്ലീഷിൽ സ്വന്തം കൈപ്പടയിൽ ആസിയ എഴുതിയ കുറിപ്പാണ് കണ്ടെടുത്തിരിക്കുന്നത്.

‘വാപ്പിയുടെ ലോകത്തേക്ക് ഞാനും വരുന്നു, എങ്കിലേ എനിക്ക് സമാധാനമുണ്ടാകൂ’ എന്നാണ് ആസിയ കുറിച്ചിട്ടുള്ളത്. ഡയറിയിലാണ് എഴുതിവെച്ചിരിക്കുന്നത്. പിതാവിന്റെ മരണത്തെ തുടർന്നുണ്ടായ താങ്ങാനാവാത്ത മാനസിക വിഷമത്തിൽ മരണത്തെ പുൽകുന്നു എന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. നേരത്തെ ആസിയ ഫേസ്ബുക്കിൽ സ്റ്റാറ്റസിൽ കുറിപ്പിട്ടത് പൊലീസ് കണ്ടെത്തിയിരുന്നു.

4 മാസം മുൻപായിരുന്നു ആലപ്പുഴ ലജ്‌നത്ത് വാർഡിൽ പനയ്ക്കൽ പുരയിടത്തിൽ മുനീറുമായി കായംകുളം സ്വദേശിനി ആസിയയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. വിവാഹത്തിന് ഏതാനും മാസം മുൻപ് പിതാവ് മരിച്ച ആസിയ വലിയ മനോവിഷമത്തിൽ ആയിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. ഇന്നലെ രാത്രി വീട്ടുകാർ പുറത്ത് പോയി തിരികെ എത്തിയപ്പോഴാണ് കിടപ്പുമുറിയിലെ ജനലിൽ ആസിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തത്.

Related posts

സത്യപാൽ മാലിക്കിന്റെ ആരോപണം: ബിജെപിക്ക് മൗനം

Aswathi Kottiyoor

ഉത്തർപ്രദേശിൽ ഇൻഡ്യാ സഖ്യം മുന്നിൽ; മോദി പിന്നിൽ

Aswathi Kottiyoor

മഞ്ഞക്കടല്‍ ആര്‍ത്തിരമ്പി ! ജംഷഡ്പൂര്‍ എഫ്.സിയെ തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്സ്

Aswathi Kottiyoor
WordPress Image Lightbox