കൊച്ചി: ലൈംഗികാതിക്രമത്തിനെതിരെ പ്രതികരിച്ചപ്പോൾ മേക്കപ്പ് ആർട്ടിസ്റ്റ് സജി കൊരട്ടി ജോലിയിൽ നിന്ന് പുറത്താക്കിയതായി ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയ ഹെയർ സ്റ്റൈലിസ്റ്റ് പറഞ്ഞു. മുറിയിൽ വന്നാൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞ ഇയാൾക്കെതിരെ തെളിവ് നിരത്തിയപ്പോൾ രാത്രി കതകിൽ തട്ടി ഭീഷണിപ്പെടുത്തി. ഫെഫ്കയുടെ മേക്കപ്പ് ആർട്ടിസ്റ്റ് യൂണിയനിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. അപവാദം പ്രചരിപ്പിച്ച് ക്രമേണ സിനിമ മേഖലയിൽ നിന്ന് തന്നെ പുറത്താക്കാൻ ശ്രമിക്കുന്നതായും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവതി പറഞ്ഞു.
- Home
- Uncategorized
- ‘ലൈംഗികാതിക്രമത്തിനെതിരെ പ്രതികരിച്ചപ്പോൾ സിനിമയിൽ നിന്ന് പുറത്താക്കി’; ആരോപണവുമായി ഹെയർസ്റ്റൈലിസ്റ്റ്