23.8 C
Iritty, IN
September 15, 2024
  • Home
  • Uncategorized
  • കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ മൂന്ന് കുട്ടികളിൽ രണ്ട് പേരെ ചെങ്ങന്നൂരിൽ കണ്ടെത്തി
Uncategorized

കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ മൂന്ന് കുട്ടികളിൽ രണ്ട് പേരെ ചെങ്ങന്നൂരിൽ കണ്ടെത്തി

ആലപ്പുഴ: ശിശു ക്ഷേമ സമിതിയുടെ കഞ്ഞിക്കുഴിയിലെ ഹോപ് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഇന്നലെ വൈകിട്ട് മുതൽ കാണാതായ 3 ആൺകുട്ടികളിൽ രണ്ട് പേരെ കണ്ടെത്തി. ചെങ്ങന്നൂർ പൊലീസാണ് അഭിമന്യു, അപ്പു എന്നീ കുട്ടികളെ കണ്ടെത്തിയത്. അഭിഷേക് എന്ന കുട്ടിയെ കണ്ടെത്താനായിട്ടില്ല. ഈ കുട്ടിക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. 15ഉം14ഉം 16ഉം വയസ്സുള്ള കുട്ടികളെയാണ് കാണാതായത്. ഇന്നലെ അവധി ദിവസമായതിനാൽ കുട്ടികൾ പുറത്തുപോയതായിരുന്നു. വൈകുന്നേരമായിട്ടും കുട്ടികൾ തിരിച്ചുവന്നില്ല. കുട്ടികളെ കാണാനില്ലെന്ന് അധിക‍ൃതർ പരാതി നൽകി. പൊലീസ് രാത്രി തന്നെ അന്വേഷണം ആരംഭിച്ചെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. ബസ് സ്റ്റാൻ്റുകളിലും നഗരത്തിന്റെ വിവിധയിടങ്ങളിലും പരിശോധന നടത്തിയിരുന്നു. രാവിലെ കൂടുതൽ പൊലീസ് സ്റ്റേഷൻ പരിധികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെയാണ് ചെങ്ങന്നൂരിൽ വച്ച് 2 കുട്ടികളെ കണ്ടെത്തിയത്. ഇനിയും കണ്ടെത്താനുള്ള ഒരു കുട്ടിക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Related posts

വാട്‌സാപ്പ് സന്ദേശങ്ങള്‍ക്ക് തെളിവുമൂല്യമില്ല; നിര്‍ണായക പരാമര്‍ശവുമായി സുപ്രീംകോടതി.

Aswathi Kottiyoor

വയനാട് ദുരന്തം; പുരനധിവാസം കാലതാമസം ഇല്ലാതെ നടപ്പാക്കും, 119 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി

Aswathi Kottiyoor

കറുത്ത തൊപ്പി, കാക്കി പാന്റ്, ജാക്കറ്റ്; മോദിയുടെ ബന്ദിപ്പൂർ സഫാരി വൈറൽ

Aswathi Kottiyoor
WordPress Image Lightbox