21.8 C
Iritty, IN
September 10, 2024
  • Home
  • Uncategorized
  • 3 കുട്ടികളെ ഇനിയും കണ്ടെത്തിയിട്ടില്ല; കാണാതായത് കഞ്ഞിക്കുഴി ചിൽഡ്രൻസ്ഹോമിൽ നിന്ന് ഇന്നലെ വൈകിട്ട്
Uncategorized

3 കുട്ടികളെ ഇനിയും കണ്ടെത്തിയിട്ടില്ല; കാണാതായത് കഞ്ഞിക്കുഴി ചിൽഡ്രൻസ്ഹോമിൽ നിന്ന് ഇന്നലെ വൈകിട്ട്

ആലപ്പുഴ: ശിശു ക്ഷേമ സമിതിയുടെ കഞ്ഞിക്കുഴിയിലെ ഹോപ് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഇന്നലെ വൈകിട്ട് മുതൽ കാണാതായ 3 ആൺകുട്ടികളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കുട്ടികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നതായി മാരാരിക്കുളം പൊലീസ് അറിയിച്ചു. 15ഉം14ഉം 16ഉം വയസ്സുള്ള കുട്ടികളെയാണ് കാണാതായിരിക്കുന്നത്.

ഇന്നലെ അവധി ദിവസമായതിനാൽ കുട്ടികൾ പുറത്തുപോയതായിരുന്നു. എന്നാൽ വൈകുന്നേരം കുട്ടികൾ തിരിച്ചുവന്നില്ല. ഈ സാഹചര്യത്തിലാണ് കുട്ടികളെ കാണാനില്ലെന്ന് അധിക‍ൃതർ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ‌ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ബസ് സ്റ്റാൻ്റുകളിലും നഗരത്തിന്റെ വിവിധയിടങ്ങളിലുമാണ് പരിശോധന. മറ്റു പൊലീസ് സ്റ്റേഷനുകളിലും വിവരം അറിയിച്ചിട്ടുണ്ട്.

Related posts

പൊലീസ് ജീപ്പ് തകര്‍ത്ത കേസില്‍ ഡിവൈഎഫ്‌ഐ നേതാവിനെ കാപ്പ ചുമത്തി നാടുകടത്താന്‍ ഉത്തരവ്

Aswathi Kottiyoor

റാം മാധവ്-എഡിജിപി കൂടിക്കാഴ്ച; കൂടെയുണ്ടായിരുന്നവരുട പേരുകള്‍ പുറത്തുവന്നാൽ കേരളം ഞെട്ടും: വിഡി സതീശൻ

Aswathi Kottiyoor

തൃശൂര്‍: അതിരപ്പിള്ളി മലക്കപ്പാറയിലെ ആദിവാസി ഊരിൽ വയോധിക പുഴുവരിച്ച നിലയിൽ. വീരൻകുടി ഊരിലെ കമലമ്മ പാട്ടിയാണ് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായത്. ഊരിലെത്തി ചികിത്സ നൽകണമെന്ന് ട്രൈബൽ ഡിപ്പാർട്ട്മെന്റിനോടും ആരോഗ്യ വകുപ്പിനോടും ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. പ്രധാന പാതയിൽ നിന്നും 4 കിലോമീറ്റർ ഉൾവനത്തിലാണ് വീരൻകുടി സ്ഥിതി ചെയ്യുന്നത്. കാൽനടയായി മാത്രമേ ഇവർക്ക് റോഡിലേക്ക് എത്താൻ കഴിയൂ എന്നതിനാൽ കമലമ്മ പാട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. Advertisement

Aswathi Kottiyoor
WordPress Image Lightbox