28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്നും 3 കുട്ടികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്
Uncategorized

കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്നും 3 കുട്ടികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

ആലപ്പുഴ: ശിശു ക്ഷേമ സമിതിയുടെ കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്നും 3 ആൺകുട്ടികളെ കാണാതായി. 15,14 വയസ്സുള്ള കുട്ടികളെയാണ് കാണാതായത്. കഞ്ഞിക്കുഴിയിലെ ഹോപ്പ് എന്ന ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്. സംഭവത്തിൽ മാരാരിക്കുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് അവധി ദിവസമായതിനാൽ കുട്ടികൾ പുറത്തുപോയതായിരുന്നു. എന്നാൽ വൈകുന്നേരം കുട്ടികൾ തിരിച്ചുവന്നില്ല. ഈ സാഹചര്യത്തിലാണ് കുട്ടികളെ കാണാനില്ലെന്ന് അധിക‍ൃതർ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ‌ പൊലീസ് അന്വേഷണം ആരംഭിച്ചു. ബസ് സ്റ്റാൻ്റുകളിലും നഗരത്തിന്റെ വിവിധയിടങ്ങളിലുമാണ് പരിശോധന. മറ്റു പൊലീസ് സ്റ്റേഷനുകളിലും വിവരം അറിയിച്ചിട്ടുണ്ട്.

Related posts

ദേശീയ​ഗാനം തെറ്റിച്ചുപാടി; പാലോട് രവിക്കെതിരെ പരാതി നൽകി BJP

Aswathi Kottiyoor

മോഷണക്കുറ്റം ആരോപിച്ച് നഗ്നയാക്കി പരിശോധിച്ചു; മനംനൊന്ത് 14 കാരി ജീവനൊടുക്കി

Aswathi Kottiyoor

സമ്മാന തുക ദുരിതബാധിതർക്ക് കൈമാറി കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ണ വി​ദ്യാ​ര്‍ഥി

Aswathi Kottiyoor
WordPress Image Lightbox