24.1 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • വയനാടിന് വേണ്ടി പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി; ആവശ്യപ്പെട്ടത് 2000 കോടിയുടെ സഹായം
Uncategorized

വയനാടിന് വേണ്ടി പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി; ആവശ്യപ്പെട്ടത് 2000 കോടിയുടെ സഹായം

ന്യൂഡൽഹി: വയനാടിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയിൽ 2000 കോടിയുടെ അടിയന്തര സഹായം മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്നാണ് സൂചന. വയനാടിൻ്റെ നിലവിലെ സാഹചര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി.

മൂന്നാം വട്ടവും മോദി പ്രധാനമന്ത്രിയായ ശേഷം പിണറായി വിജയൻ ഡൽഹിയിൽ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇന്ന് നടന്നത്. കടമെടുപ്പ് പരിധി അടക്കമുളള സംസ്ഥാനത്തിൻ്റെ മറ്റ് ആവശ്യങ്ങളും മോദിയെ അറിയിച്ചു. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല.

Related posts

പുതുച്ചേരിയിൽ ഒറ്റക്കെട്ട്, പക്ഷേ മാഹിയിൽ ആർക്കൊപ്പം? ഒരു മണ്ഡലത്തിൽ സിപിഎമ്മിന് രണ്ട് നിലപാട്

Aswathi Kottiyoor

കൊമ്മേരി കറ്റ്യാടിൽ പായ് തേനീച്ചയുടെ കുത്തേറ്റ് 2പേർക്ക് പരിക്ക്

Aswathi Kottiyoor

ഗാന്ധി പ്രതിമയിൽ കൂളിംഗ് ഗ്ലാസ്, അനാദരവ് കാട്ടി എസ്എഫ്ഐ നേതാവ്; അറസ്റ്റു രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടു

Aswathi Kottiyoor
WordPress Image Lightbox