23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • പ്രണയാഭ്യർത്ഥന നടത്താൻ കേരള ടു ചെന്നൈ, അഭ്യര്‍ത്ഥന തള്ളി, അവസാനം വാന്‍ മോഷണ കേസില്‍ പ്രതിയായി യുവാവ്
Uncategorized

പ്രണയാഭ്യർത്ഥന നടത്താൻ കേരള ടു ചെന്നൈ, അഭ്യര്‍ത്ഥന തള്ളി, അവസാനം വാന്‍ മോഷണ കേസില്‍ പ്രതിയായി യുവാവ്

ചെന്നൈ: സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട യുവതിയോട് പ്രണയാഭ്യർത്ഥന നടത്താൻ ചെന്നൈയിലേക്ക് പോയ മലയാളി യുവാവ് വാന്‍ തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ 26-കാരനാണ് വാഹന മോഷണക്കേസില്‍ പിടിയിലായത്.

എന്‍ജിനിയറിങ് ബിരുദധാരിയായ യുവാവ് ഓണ്‍ലൈന്‍ വഴിയാണ് പെൺസുഹൃത്തിനെ പരിചയപ്പെടുന്നത്. ചെന്നൈ അണ്ണാ നഗറിലുള്ള യുവതിയോട് പ്രണയാഭ്യർത്ഥന നടത്താനാണ് യുവാവ് ചെന്നൈയിൽ എത്തിയത്. കഴിഞ്ഞ ദിവസമാണ് യുവതിയുടെ മേല്‍വിലാസം വാങ്ങി യുവാവ് ചെന്നൈയിൽ എത്തിയത്. പ്രണയാഭ്യര്‍ഥന നടത്തിയതോടെ യുവതി അത് നിരസിച്ചു. നിരാശനായി തിരികെ പോകാനൊരുങ്ങിയപ്പോഴാണ് വാന്‍ തട്ടിയെടുത്തത്. തിരികെ നാട്ടില്‍ പോകാന്‍ പണമില്ലാത്തത് കൊണ്ടാണ് വാന്‍ തട്ടിയെടുത്തതെന്നാണ് യുവാവിന്റെ വിശദീകരണം.

ബേക്കറിക്കു മുന്നില്‍ സാധനങ്ങള്‍ ഇറക്കുന്നതിനായി നിര്‍ത്തിയിട്ട വാനാണ് യുവാവ് മോഷ്ടിച്ചത്. വാഹനവുമായി കടന്നു കളഞ്ഞ യുവാവ് ചെന്നൈ വിമാനത്താവളത്തിനുസമീപം എത്തിയപ്പോള്‍ തിരിച്ചുപോയി വീണ്ടും യുവതിയോട് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. തുടര്‍ന്ന് വാന്‍ അവിടെത്തന്നെ ഉപേക്ഷിച്ചതിനുശേഷം ബസില്‍ അണ്ണാനഗറില്‍ എത്തി. വാനുടമയുടെ പരാതിയെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. പെൺസുഹൃത്തിനെ തന്നെ വിവാഹം കഴിക്കാൻ സഹായിക്കണമെന്ന് ഇയാള്‍ തങ്ങളോട് അഭ്യര്‍ഥിച്ചതായും പൊലീസ് പറഞ്ഞു.

Related posts

കോഴിക്കോട്ട് വീടിനടുത്തുവച്ച് ബൈക്കിടിച്ച് പരിക്കേറ്റയാൾ മരിച്ചു

Aswathi Kottiyoor

പഞ്ചായത്തംഗത്തെ മർദിച്ചു; മാവോയിസ്റ്റുകൾക്കെതിരെ കേസെടുത്തു

Aswathi Kottiyoor

മണ്ണിടിഞ്ഞുവീണ് അപകടം; 3 പേർക്ക് പരിക്ക്, ഒരു തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി, സംഭവം മലപ്പുറത്ത്

Aswathi Kottiyoor
WordPress Image Lightbox