23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • ‘നടനെന്ന നിലയിൽ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാം, ബിജെപിയുടെ നിലപാട് നേതൃത്വം പറയുന്നത്’; കെ സുരേന്ദ്രൻ
Uncategorized

‘നടനെന്ന നിലയിൽ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാം, ബിജെപിയുടെ നിലപാട് നേതൃത്വം പറയുന്നത്’; കെ സുരേന്ദ്രൻ


തിരുവനന്തപുരം: ചലച്ചിത്ര നടനെന്ന നിലയിൽ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും ബിജെപിയുടെ നിലപാട് പാർട്ടി നേതൃത്വം പറയുന്നതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപി പറയുന്നതല്ലെന്നും മുകേഷ് രാജി വെക്കണം എന്ന് തന്നെയാണ് ബിജെപി നിലപാടെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ, മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങളോട് സവുരേഷ് ​ഗോപി പ്രതികരിച്ചിരുന്നില്ല.

ധാർമ്മികത ഉയർത്തിപ്പിടിക്കേണ്ട ബാധ്യത മുകേഷിന് കൂടുതലാണ്. സർക്കാരിന്റെ ആത്മാർത്ഥതയാണ് കാണിക്കുന്നത്. ഇഷ്ടക്കാർക്ക് എന്തുമാകാമെന്ന സർക്കാർ നിലപാടാണ് മുകേഷിന്റെ ധാർഷ്ട്യത്തിന് അടിസ്ഥാനം. കൊല്ലം എംഎൽഎയുടെ രാജി എഴുതി വാങ്ങാൻ പിണറായി തയ്യാറാകണം. ചലച്ചിത്രമേഖലയിലെ അനാശാസ്യ പ്രവണതകൾ കാണാതെ പോകരുത്. വരുന്നത് ഗുരുതരമായ ആരോപണം ആണെന്നും സുരേന്ദ്രൻ പറഞ്ഞു.

Related posts

ആരോ കൊല്ലാൻ ശ്രമിക്കുന്നു’’; ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിലവിളിച്ച് സന്ദീപ്

Aswathi Kottiyoor

പീഡിപ്പിക്കപ്പെട്ട് ഷെല്‍ട്ടര്‍ ഹോമില്‍ കഴിയവെ കാണാതായ 15കാരിയെ കണ്ടെത്തി; വിശദമായ അന്വേഷണമെന്ന് പൊലീസ്

Aswathi Kottiyoor

മെഡിക്കൽ ഷോപ്പിന്‍റെ മറവിൽ കോളജ് വിദ്യാർഥികൾക്ക് ലഹരി വിൽപ്പന; യുവാവ് പിടിയിൽ, എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു

Aswathi Kottiyoor
WordPress Image Lightbox