28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • മാധ്യമ പ്രവർത്തകയോട് മോശമായി പ്രതികരിച്ച ധർമജൻ ബോൾഗാട്ടി മാപ്പ് പറയണം: കെയുഡബ്ല്യൂജെ
Uncategorized

മാധ്യമ പ്രവർത്തകയോട് മോശമായി പ്രതികരിച്ച ധർമജൻ ബോൾഗാട്ടി മാപ്പ് പറയണം: കെയുഡബ്ല്യൂജെ

തിരുവനന്തപുരം: ചാനൽ പ്രതികരണത്തിനിടയിൽ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയോട് മാന്യത വിട്ട് മോശമായി സംസാരിച്ച നടൻ ധർമജൻ ബോൾഗാട്ടിയുടെ നടപടിയെ ശക്തമായി അപലപിച്ച് കെയുഡബ്ല്യൂജെ. ന്യൂസ് 18 കേരളം ചാനലിലെ മാധ്യമ പ്രവർത്തക അപർണ കുറുപ്പിനോടാണ് ലൈവ് ടെലിഫോൺ പ്രതികരണത്തിൽ ധർമജൻ മോശമായി പ്രതികരിച്ചത്.

രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ ധർമജൻ തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടു, സിദ്ദിഖിനും രഞ്ജിത്തിനും എതിരായ ലൈംഗിക അതിക്രമ പരാതിയും ഒക്കെയായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ച അവതാരകയോടാണ് ധര്‍മജൻ ഫോണിൽ മോശമായി സംസാരിച്ചത്.

Related posts

കോളിത്തട്ട് ഗവ എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.

Aswathi Kottiyoor

14കാരിയെ കാണാനില്ല; കസ്റ്റഡിയിലെടുത്ത 29കാരി ശുചിമുറിയിൽ മരിച്ചനിലയിൽ: ദുരൂഹ‌ത

Aswathi Kottiyoor

അമ്പാത്തോട് ടാഗോർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ, മികച്ച ജൈവ കർഷകനുള്ള ഫെയർ ട്രേഡ് അലയൻസ് കേരള അവാർഡ് നേടിയ ജോണി അതിർക്കുഴി, വയനാട് ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ 55Kg ജൂണിയർ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ അഭിഷേക് ശിവരാജൻ എന്നിവരെ ആദരിച്ചു.

Aswathi Kottiyoor
WordPress Image Lightbox