22.2 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • ക്രോസ് ചെയ്യവേ ട്രാക്കിൽ വീണു, ട്രെയിൻ പോയത് മുകളിലൂടെ; യുവതിക്ക് അത്ഭുത രക്ഷ
Uncategorized

ക്രോസ് ചെയ്യവേ ട്രാക്കിൽ വീണു, ട്രെയിൻ പോയത് മുകളിലൂടെ; യുവതിക്ക് അത്ഭുത രക്ഷ

ഹൈദരാബാദ്: ട്രെയിനിന് അടിയില്‍പ്പെട്ട യുവതിക്ക് അത്ഭുത രക്ഷ. പാളത്തിൽ കുടുങ്ങിയ യുവതിയുടെ മുകളിലൂടെയാണ് ഗുഡ്‌സ് ട്രെയിൻ കടന്നുപോയത്. ട്രെയിനിൻ്റെ നിരവധി കോച്ചുകൾ യുവതിയുടെ മുകളിലൂടെ നീങ്ങുമ്പോഴും യുവതി കിടന്നുറങ്ങുന്നതായി വീഡിയോയിൽ കാണാം. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലാണ് സംഭവം. 30 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയില്‍ വൈറലാണ്.

സുഹൃത്തിനൊപ്പം പാളം മുറിച്ചുകടക്കുന്നതിനിടെ യുവതി കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. യുവതി റെയിൽ പാളത്തിൽ കിടക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ട്രെയിൻ വരുന്നത് കണ്ട് യുവതി എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ വീഡിയോ ഫോണിൽ പകർത്തിയവർ യുവതിയെ തടയുന്നതും യുവതി അനങ്ങാതെ പാളത്തിൽ കിടക്കുന്നതും വീഡിയോയിൽ കാണാം. ട്രെയിൻ കടന്ന് പോയതിന് പിന്നാലെ യുവതി ട്രാക്കിൽ നിന്ന് എഴുന്നേറ്റ് രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ മറ്റൊരു സ്ത്രീ അവർക്ക് സമീപത്തേക്ക് ഓടിയടുക്കുന്നതും വീഡിയോയിൽ കാണാം.

Related posts

കാലവർഷം ശനിയാഴ്ച എത്തിയേക്കും; തെക്കൻ ജില്ലകളിൽ കൂടുതൽ മഴ

Aswathi Kottiyoor

ഇഡിക്കെതിരായ അരവിന്ദ് കെജ്രിവാളിൻ്റെ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Aswathi Kottiyoor

ചര്‍ച്ചയില്‍ പ്രശ്ന പരിഹാരം, സമരം അവസാനിപ്പിച്ച് പ്രവാസി സംരംഭകന്‍ ഷാജി മോന്‍, ധാരണ ഇപ്രകാരം

Aswathi Kottiyoor
WordPress Image Lightbox