23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • നടി ഗീത വിജയന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ നിഷേധിച്ച് സംവിധായകന്‍ തുളസീദാസ്
Uncategorized

നടി ഗീത വിജയന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ നിഷേധിച്ച് സംവിധായകന്‍ തുളസീദാസ്

കൊച്ചി: നടി ഗീത വിജയന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ നിഷേധിച്ച് സംവിധായകന്‍ തുളസീദാസ്. താന്‍ ഒരിക്കലും ഗീത ആരോപിക്കുന്നത് പോലെ പെരുമാറിയിട്ടില്ലെന്ന് തുളസീദാസ് പറഞ്ഞു. 1991ല്‍ ചാഞ്ചാട്ടം സിനിമയുടെ സെറ്റില്‍ വച്ചാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ഗീതാ വിജയന്‍ പറഞ്ഞത്. എന്നാല്‍ അന്ന് തന്‍റെ സെറ്റില്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല.

എന്‍റെ കരിയറിന്‍റെ തുടക്കകാലമാണ് അത്. അന്നത്തെക്കാലത്ത് സിനിമ ചെയ്യണം രക്ഷപ്പെടണം എന്ന് ചിന്തിക്കുന്ന കാലമാണ്. ഇത്തരം കാര്യങ്ങള്‍ ചിന്തിക്കുക പോലും ഇല്ലെന്ന് തുളസീദാസ് പറഞ്ഞു. ഉര്‍വശി അടക്കം മുതര്‍ന്ന താരങ്ങള്‍ ആ സെറ്റില്‍ ഉണ്ടായിരുന്നു അവര്‍ക്കൊന്നും പ്രശ്നങ്ങള്‍ നേരിട്ടില്ല. മാത്രവുമല്ല ഷൂട്ടിംഗ് കഴിഞ്ഞ് താരങ്ങള്‍ എല്ലാം സന്തോഷത്തോടെയാണ് മടങ്ങിയത്. ഇത്രയും വര്‍ഷം കഴിഞ്ഞ് ഈ ആരോപണത്തിന് പിന്നിലെ കാരണം എന്താണെന്ന് അറിയില്ലെന്നും തുളസീദാസ് പറഞ്ഞു.

തനിക്കെതിരെ അമ്മയില്‍ ഞ‌ാന്‍ ചാണ്ടിയുടെ മകന്‍ എന്ന ചിത്രത്തിലെ നായിക പരാതി കൊടുത്തതായി വാര്‍ത്ത കണ്ടു. എന്നാല്‍ അമ്മയില്‍ ഇത്തരം ഒരു പരാതി പോയതുമായി ബന്ധപ്പെട്ട് തനിക്കൊന്നും അറിയില്ലെന്നും തുളസീദാസ് പറഞ്ഞു.

സംവിധായകൻ തുളസീദാസ് മോശമായി തന്നോട്ട് മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് നടി ​ഗീതാ വിജയൻ വെളിപ്പെടുത്തിയത്. 1991ല്‍ ചാഞ്ചാട്ടം സിനിമയുടെ സെറ്റില്‍ വച്ചാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ഗീതാ വിജയന്‍ പറഞ്ഞു.
തനിക്ക് മാത്രമല്ല ശ്രീദേവിക എന്നൊരു നടിക്കും തുളസീദാസില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഗീത പറയുന്നു. കതകില്‍ തട്ടുന്നത് ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രതികരിച്ചതിന്‍റെ പേരില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും ഗീതാ വിജയന്‍ പറയുന്നു.

Related posts

തീപിടുത്തത്തിൽ അഗ്രികൾച്ചർ സൂപ്പർ മാർക്കറ്റ് കത്തി നശിച്ചു; 40 ലക്ഷം രൂപയുടെ നാശനഷ്ടം

Aswathi Kottiyoor

ഇരിട്ടി കുന്നോത്ത് ബെന്‍ഹില്‍ സ്‌കൂളിനു മുന്നില്‍ ബസ് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞു കയറി.

Aswathi Kottiyoor

ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ പിടിയിൽ; ട്രാപ്പ് കേസുകളിൽ 50, റെക്കോഡാണെന്ന് വിജിലൻസ്

Aswathi Kottiyoor
WordPress Image Lightbox