കോഴിക്കോട്: ബസ് ജീവനക്കാരെ യാത്രക്കാർക്ക് മുൻപിൽ വച്ച് ആക്രമിച്ച അക്രമിസംഘം ഒടുവിൽ പിടിയിലായി. രാമനാട്ടുകര അഴിഞ്ഞിലം കളത്തിങ്ങല്‍തൊടി നന്ദു(24), നോര്‍ത്ത് ബേപ്പൂര്‍ ആരൂഢം നിവാസില്‍ അശ്വിന്‍ എന്ന മുത്തൂട്ടന്‍(24), ഹൈന്‍ഷിക് എന്നിവരെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമിസംഘത്തില്‍പ്പെട്ട ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. സംഘം ഫാറൂഖ് കോളേജ്-മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന ബസില്‍ കയറി യാത്രക്കാരുടെ മുന്‍പില്‍ വച്ച് ഡ്രൈവറെയും കണ്ടക്ടറെയും അക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.