22.2 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • കൊലപാതക കേസില്‍ അകത്തായ കന്നഡ താരം ദര്‍ശന് ജയിലില്‍ പ്രത്യേക പരിഗണന; ചിത്രം വൈറല്‍, പിന്നാലെ അന്വേഷണം
Uncategorized

കൊലപാതക കേസില്‍ അകത്തായ കന്നഡ താരം ദര്‍ശന് ജയിലില്‍ പ്രത്യേക പരിഗണന; ചിത്രം വൈറല്‍, പിന്നാലെ അന്വേഷണം

ബെംഗളൂരു: രേണുക സ്വാമി കൊലപാതക കേസില്‍ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രശസ്ത കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ജയിലില്‍ വിഐപി പരിഗണനയും സൗകര്യങ്ങളും. ഇതിന്‍റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇതോടെ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കര്‍ണാടക ഡിജിപി.

.കൊലപാതക കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രശസ്ത കന്നഡ സൂപ്പര്‍താരം പകൽ വെളിച്ചത്തിൽ മറ്റ് മൂന്ന് പേർക്കൊപ്പം കറങ്ങി നടക്കുന്ന ഒരു ചിത്രമാണ് വൈറലായത്. തുറസ്സായ ഗ്രൗണ്ടിൽ പ്ലാസ്റ്റിക് കസേരകളിൽ ഇരുന്നു പുൽത്തകിടിയില്‍ സൗഹൃദ സംഭാഷണം നടത്തുന്നതാണ് ഫോട്ടോയില്‍ ഉള്ളത്.

നിലവിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന ദർശൻ വലതു കൈയിൽ ഒരു കപ്പും മറ്റേ കൈയിൽ സിഗരറ്റും പിടിച്ചാണ് ചിത്രത്തില്‍ കാണുന്നത്. ഇതോടെ ദര്‍ശന് ജയിലില്‍ വിഐപി പരിഗണനയില്‍ സുഖ ജീവിതമാണ് എന്നാണ് ആരോപണം ഉയര്‍ന്നത്.

ദര്‍ശനൊപ്പം ഇപ്പോള്‍ വിവാദമായ ചിത്രത്തിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുണ്ടാസംഘ തലവന്‍ വിൽസൺ ഗാർഡൻ ദർശന്‍റെ മാനേജരും കേസിലെ പ്രതിയുമായ നാഗരാജ്, കുള്ള സീന എന്നിവരാണ് ചിത്രത്തിലുള്ളത്. അവളരെ സന്തോഷത്തിലാണ് എല്ലാവരും എന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാണ്.

Related posts

വെറും 47500 രൂപ നഷ്ടപരിഹാരത്തിന് വീട്ടമ്മ കാത്തിരുന്നത് 5 വര്‍ഷം, വൈകിയതിന് പലിശയടക്കം നൽകാൻ നി‍ര്‍ദേശം

Aswathi Kottiyoor

മത്സ്യബന്ധനം കഴി‌ഞ്ഞ് വരുന്നതിനിടെ വള്ളം മറി‌ഞ്ഞ് അപകടം; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

Aswathi Kottiyoor

ജൂലൈ 11; ലോക ജനസംഖ്യാദിനം

Aswathi Kottiyoor
WordPress Image Lightbox