26.7 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • ആലപ്പുഴയിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Uncategorized

ആലപ്പുഴയിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയിൽ നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 22 കാരിയായ ആസിയ ആണ് മരിച്ചത്. നാല് മാസം മുമ്പായിരുന്നു ആസിയയുടെ വിവാഹം. മൂവാറ്റുപുഴയിൽ ദന്തൽ ടെക്നീഷ്യൻ ആയി ജോലി ചെയ്യുകയായിരുന്നു ആസിയ. മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

. രാത്രിയാണ് സംഭവം. മൂവാറ്റുപുഴയിൽ ദന്തൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന ആസിയ മൂവാറ്റുപുഴയിൽ തന്നെയാണ് താമസിക്കുന്നത്. ആഴ്ചയിലൊരിക്കൽ മാത്രമാണ് ആസിയ ആലപ്പുഴയിലെ ഭർതൃ‍വീട്ടിലേക്ക് വരുന്നത്. ഇന്ന് വൈകിട്ട് ഭർത്താവും വീട്ടിലുള്ളവരും പുറത്തുപോയി തിരികെയെത്തിയപ്പോഴാണ് ആസിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഉടനെ തന്നെ ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാല് മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഭർത്താവ് ആലപ്പുഴയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. മരണകാരണം എന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

ജെസ്നയുടെ അച്ഛൻ പറയുന്ന സുഹൃത്ത് ആര്, സീൽ ചെയ്ത കവറിലെ വിവരങ്ങൾ പരിശോധിക്കും; കേസ് ഡയറി സിബിഐ സമർപ്പിച്ചു

കൊ​ടു​വ​ള്ളി​യി​ൽ വീ​ടി​ന്‍റെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ഒ​മ്പ​ത് വ​യ​സു​ള്ള പെ​ൺ​കു​ട്ടി​ക്ക് പ​രി​ക്ക്.

Aswathi Kottiyoor

‘പത്മനാഭ സ്വാമിയുടെ മണ്ണിൽ വന്നത് സന്തോഷം, കേരളത്തിൽ വികസനം കൊണ്ടുവരും’: പ്രധാനമന്ത്രി കാട്ടാക്കടയിൽ

Aswathi Kottiyoor
WordPress Image Lightbox