24.1 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • ‘അന്വേഷണസംഘത്തെ രൂപീകരിച്ചത് സ്വാഗതാര്‍ഹം, പക്ഷെ അന്വേഷണവും വിചാരണയും അനന്തമായി നീളരുത്: രേവതി
Uncategorized

‘അന്വേഷണസംഘത്തെ രൂപീകരിച്ചത് സ്വാഗതാര്‍ഹം, പക്ഷെ അന്വേഷണവും വിചാരണയും അനന്തമായി നീളരുത്: രേവതി


കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത് സ്വാഗതാര്‍ഹമെന്ന് നടി രേവതി. എന്നാൽ പരാതികളിൽ അന്വേഷണവും വിചാരണയും അനന്തമായി നീളരുത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പറയുന്നതുപോലെ, പവര്‍ ഗ്രൂപ്പ് ഉള്ളതായി വ്യക്തിപരമായി അനുഭവപ്പെട്ടിട്ടില്ല.

റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ ചിലശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. താരസംഘടനയ്ക്കെതിരെ രേവതി വിമര്‍ശനം ഉന്നയിച്ചു. 2018ല്‍ ‘അമ്മ’ ഡബ്ല്യൂസിസിയുമായി സംസാരിക്കാന്‍ തന്നെ മടിച്ചിരുന്നു എന്നായിരുന്നു അവര്‍ പറഞ്ഞത്. അതേസമയം, സര്‍ക്കാര്‍ റിപ്പോര്‍ട്ട് പരസ്യമാക്കാൻ സര്‍ക്കാര്‍ വൈകി. അതുകൊണ്ടുതന്നെ നീതി വൈകി. നേരത്തെ പരസ്യമായിരുന്നെങ്കില്‍ പലരെയും രക്ഷിക്കാമായിരുന്നു. സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചതിന്‍റെ പേരില്‍, തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചവരില്‍ നിന്ന് പോലും വിവേചനം നേരിട്ടു. ഈ വിവേചനം വേദനയും ഞെട്ടലുമുണ്ടാക്കിയെന്നും രേവതി പറഞ്ഞു.

അതിനിടെ, സിനിമാ രംഗത്തെ ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞവരിൽ നിന്ന് മൊഴിയെടുക്കാൻ ഒരുങ്ങുകയാണ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം. ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ പകർപ്പ് സ്പെഷ്യൽ ടീം ആവശ്യപ്പെടും. മലയാള സിനിമാരംഗത്ത് ആഞ്ഞുവീശുന്ന മീ ടു കൊടുങ്കാറ്റിനിടെയാണ് സർക്കാർ ഒടുവിൽ അന്വേഷണത്തിന് സ്പെഷ്യൽ ടീം രൂപീകരിച്ചത്.

Related posts

മുഖ്യമന്ത്രി ആദ്യം ഉമ്മൻചാണ്ടിയോട് മാപ്പ് പറയണം; നിയമസഭയിൽ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ.

Aswathi Kottiyoor

പോലീസിനെ ആക്രമിച്ച കഞ്ചാവ് കേസിലെ പ്രതികള്‍ അറസ്റ്റില്‍

Aswathi Kottiyoor

അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാർത്ഥിക്ക് കാരണം കാണിക്കൽ നോട്ടീസ്, മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയെന്ന് ലോ കോളേജ് പ്രിൻസിപ്പൽ

Aswathi Kottiyoor
WordPress Image Lightbox