23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • ‘സിനിമ ചെയ്യാനേ പറഞ്ഞിട്ടുള്ളൂ, കാണിക്കാൻ പറഞ്ഞിട്ടില്ല’; ഷാജി എൻ കരുണ്‍ അഭിമാന പദ്ധതി അട്ടിമറിച്ചെന്ന് പരാതി
Uncategorized

‘സിനിമ ചെയ്യാനേ പറഞ്ഞിട്ടുള്ളൂ, കാണിക്കാൻ പറഞ്ഞിട്ടില്ല’; ഷാജി എൻ കരുണ്‍ അഭിമാന പദ്ധതി അട്ടിമറിച്ചെന്ന് പരാതി

കോച്ചി: വനിത സംവിധായകരെ പ്രോല്‍സാഹിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതി ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ അട്ടിമറിക്കുന്നെന്ന് ആരോപണം. നിരന്തരമായ മാനസിക പീഡനമാണ് ഉണ്ടായതെന്ന് സംവിധായിക മിനി ഐ ജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രിക്കും സിപിഎം സെക്രട്ടറിക്കും വരെ പരാതി നല്‍കിയതിനു ശേഷമാണ്, കെഎസ്എഫ്ഡിസി സഹായത്തോടെ നിര്‍മിച്ച തന്‍റെ സിനിമ പുറത്തിറക്കാന്‍ പോലുമായത്. വനിതാ ചലച്ചിത്ര പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഇവരൊക്കെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ തുടരുന്നത് നിരാശാജനകമാണെന്നും മിനി പറയുന്നു.

ഡിവോഴ്സ് എന്ന സിനിമ കൊവിഡ് കാലത്ത് വളരെ കഷ്ടപ്പെട്ടാണ് പൂർത്തിയാക്കിയതെന്ന് മിനി പറഞ്ഞു. 2021ൽ സെൻസർ ചെയ്യുകയും ചെയ്തു. ഒരു കാരണവുമില്ലാതെ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയർമാൻ ഇടപെട്ട് പല തവണയായി റിലീസ് മാറ്റിവെച്ചെന്ന് മിനി പറയുന്നു. ആദ്യമായി സിനിമ ചെയ്യുന്ന ആൾക്ക് പിന്തുണ നൽകുന്നതിന് പകരം ബുദ്ധിമുട്ടിക്കുകയാണ് ചെയ്തത്. മേലാൽ ഇനി സിനിമ ചെയ്യേണ്ട എന്ന് പോലും തോന്നിപ്പോവും. സർക്കാരിന്‍റെ മികച്ചൊരു പദ്ധതിക്ക് തുരങ്കം വെയ്ക്കുകയാണ് ഷാജി എൻ കരുണ്‍ ചെയ്തതെന്ന് മിനി വിമർശിച്ചു.

Related posts

ഒരുമയുടെ വിരുന്ന്’ സൗഹൃദ വേദിയായി പ്രതിപക്ഷ നേതാവിൻ്റെ ഇഫ്താര്‍ വിരുന്ന്; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തു

Aswathi Kottiyoor

ചെട്ടിയാംപറമ്പിൽ ലഹരി സംഘം വാഹനങ്ങൾ അടിച്ചു തകർത്തു; മൂന്ന് പേർക്ക് പരിക്ക്

നൂഡിൽസ് കഴിച്ച് ഉറങ്ങി; തിരുച്ചിറപ്പള്ളിയിൽ പെൺകുട്ടി മരിച്ച നിലയിൽ…

Aswathi Kottiyoor
WordPress Image Lightbox