23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • കിണറിന്റെ തൂൺ വഴി കള്ളൻ രണ്ടാംനിലയിൽ കയറി; വീട്ടുകാർ പുറത്തുപോയി തിരികെ വന്നപ്പോഴേക്കും സ്വർണവും പണവും കവർന്നു
Uncategorized

കിണറിന്റെ തൂൺ വഴി കള്ളൻ രണ്ടാംനിലയിൽ കയറി; വീട്ടുകാർ പുറത്തുപോയി തിരികെ വന്നപ്പോഴേക്കും സ്വർണവും പണവും കവർന്നു

പാലക്കാട്: മണ്ണാർക്കാട് അടച്ചിട്ട വീട്ടിൽ മോഷണം. തെങ്കര ചിറപ്പാടത്ത് രാമദാസിൻറെ വീട്ടിലാണ് കള്ളൻ കയറിയത്. സ്വർണവും പണവും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോയി. മണ്ണാർക്കാട് പൊലീസ് അന്വേഷണം തുടങ്ങി.

ഒരു ബ്രേസ്‍ലറ്റ്, രണ്ട് മോതിരം, ഒരു പാലയ്ക്കാകമ്മൽ, രണ്ട് കൊടക്കടുക്കൻ എന്നിങ്ങനെ രാമദാസിൻറെ വീട്ടിൽ സൂക്ഷിച്ച നാല് പവൻ സ്വ൪ണാഭരണങ്ങളും 12,000 രൂപയുമാണ് നഷ്ടമായത്. കിടപ്പ് മുറിയിലെ അലമാരയിലാണ് ആഭരണവും പണവും സൂക്ഷിച്ചിരുന്നത്. മുറിയുടെ പൂട്ട് പൊളിച്ചാണ് കഴിഞ്ഞ ദിവസം കവർച്ച നടത്തിയത്.

എല്ലാ ദിവസവും വൈകുന്നേരം ഏഴ് മണിക്ക് ശേഷം കുടുംബ സമേതം പുറത്തു പോകാറുണ്ട്. പതിവു പോലെ ശനിയാഴ്ചയും കുടുംബം പുറത്തേക്കിറങ്ങി. രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മുറിയുടെ പൂട്ട് പൊളിച്ച് അകത്തുകടന്ന കള്ളന്മാർ അലമാരയിലെ വസ്ത്രങ്ങൾ വലിച്ചിട്ട നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും നഷ്ടമായത് തിരിച്ചറിഞ്ഞത്.

വീട്ടിലെ കിണറിന്റെ തൂൺ വഴി മുകളിലത്തെ നിലയിലേക്ക് കയറിയ കള്ളൻ. മുകൾ നിലയിലെ വാതിൽ പൊളിച്ചാണ് അകത്ത് കടന്നത്. പൊലീസും വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്‌ഥലത്ത് പരിശോധന നടത്തി. വീട്ടുടമയുടെ പരാതിയിൽ മണ്ണാ൪ക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related posts

പാകിസ്താനിലെ വ്യോമസേന പരിശീലന കേന്ദ്രത്തിൽ ഭീകരാക്രമണം; 3 സൈനികരെ വധിച്ചെന്ന് സൈന്യം

Aswathi Kottiyoor

എംസി റോഡിൽ മ്ലാവ് അജ്ഞാത വാഹനമിടിച്ച് ചത്ത നിലയിൽ

Aswathi Kottiyoor

ദേ കറണ്ട് പോയി, സെക്ഷൻ ഓഫീസിൽ വിളിച്ച് കിട്ടുന്നില്ലേ, കാരണം റസീവർ മാറ്റുന്നതല്ല, പരിഹാരമുണ്ടെന്നും കെഎസ്ഇബി

Aswathi Kottiyoor
WordPress Image Lightbox