21.8 C
Iritty, IN
September 10, 2024
  • Home
  • Uncategorized
  • വിവാദത്തിനിടെ പോസ്റ്റുമായി മഞ്ജുവാര്യർ; ഒന്നും മറക്കരുത്,ഒരു സ്ത്രീ പോരാടാൻ തീരുമാനിച്ചിടത്ത് നിന്നാണ് തുടക്കം
Uncategorized

വിവാദത്തിനിടെ പോസ്റ്റുമായി മഞ്ജുവാര്യർ; ഒന്നും മറക്കരുത്,ഒരു സ്ത്രീ പോരാടാൻ തീരുമാനിച്ചിടത്ത് നിന്നാണ് തുടക്കം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമാ മേഖലയിൽ ആരോപണങ്ങൾ തുടരുന്നതിനിടെ ഫേസ്ബുക്കിൽ കുറിപ്പുമായി നടി മഞ്ജു വാര്യർ. ഒന്നും മറക്കരുതെന്നാണ് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്. ഒരു സ്ത്രീ പോരാടാൻ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം തുടങ്ങിയതെന്നും മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു.

അതേസമയം, യുവ നടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടൻ സിദ്ധിഖിനെതിരെ പരാതി. സിദ്ധിഖിനെതിരെ കൊച്ചി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്. വൈറ്റില സ്വദേശിയാണ് പൊലീസിൽ പരാതി നൽകിയത്. സിദ്ധിഖിനെതിരെ പോക്സോ ചുമത്തണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, സംവിധായകൻ രഞ്ജിത്തിനെതിരെയും കേസെടുക്കണമെന്ന് പരാതിയിലുണ്ട്.

അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ്. പൊലീസ് പരാതി പരിശോധിച്ചുവരികയാണ്. ആരോപണം ഉയർന്നതോടെ താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചിരുന്നു. സിദ്ദിഖ് തന്ന‍റെ രാജി വാര്‍ത്ത സ്ഥിരീകരിച്ചു. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു. അമ്മ പ്രസിഡന്റ് മോഹൻ ലാലിന് സിദ്ദിഖ് രാജി കത്ത് നൽകി. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണത്തെ തുടർന്നാണ് സിദ്ദിഖിന്‍റെ രാജി.

Related posts

ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പൊലീസുകാരൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

Aswathi Kottiyoor

കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് ശിൽപയുടെ മെസേജ്, കൃത്യം നടത്തിയശേഷം കാറില്‍ മടക്കം, കൂടുതൽ വിവരങ്ങൾ പുറത്ത്

Aswathi Kottiyoor

ദില്ലിയിൽ സ്വിസ് വനിത കൊല്ലപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox