30.1 C
Iritty, IN
September 15, 2024
  • Home
  • Uncategorized
  • ‘കോഴിക്കോട് പൊതുപരിപാടിയിലെത്തിയത് മദ്യപിച്ച് ലക്കുകെട്ട്’; രഞ്ജിത്തിനെതിരെ എഴുത്തുകാരി ഷഹനാസ്
Uncategorized

‘കോഴിക്കോട് പൊതുപരിപാടിയിലെത്തിയത് മദ്യപിച്ച് ലക്കുകെട്ട്’; രഞ്ജിത്തിനെതിരെ എഴുത്തുകാരി ഷഹനാസ്

കോഴിക്കോട്: സംവിധായകനും സംസ്ഥാന ചലചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ആരോപണവുമായി എഴുത്തുകാരിയും പ്രസാധകയുമായ ഷഹനാസ്. ‘രഞ്ജിത്ത് വേട്ടക്കാർക്കൊപ്പമല്ലെന്നും വേട്ടക്കാരൻ തന്നെയാണെന്നും’ ഷഹനാസ് പ്രതികരിച്ചു. കോഴിക്കോട് ഒരു പൊതുപരിപാടിയിൽ വെച്ചുണ്ടായ അനുഭവമാണ് ഷഹനാസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കോഴിക്കോട് നടന്ന ഒരു പൊതുപരിപാടിയിൽ മദ്യപിച്ചാണ് രഞ്ജിത്ത് എത്തിയത്, മോശമായി ലക്കുകെട്ടാണ് വേദിയിൽ എത്തിയത്. സംസ്ഥാന ചലചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിൽ ആ സ്ഥാനത്തിന് യോജിക്കാത്ത പ്രവർത്തിയാണ് രഞ്ജിത്ത് ചെയ്തത്’, എന്ന് ഷഹനാസ് പറഞ്ഞു. രഞ്ജിത്ത് ആയത് കൊണ്ടാണ് സംഘാടകർ അന്ന് ആ വേദിയിൽ ഇരുത്തിയതെന്നും അവർ കൂട്ടിച്ചേർത്തു.

‘രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് പുറത്താക്കണം, പരാതി നൽകട്ടെ എന്നാണ് മന്ത്രി പറയുന്നത്, സ്വമേധയാ കേസ് എടുക്കാൻ വകുപ്പ് ഉള്ള നാടാണിത്, രഞ്ജിത്തിന്റെ പ്രാഗൽഭ്യം ഇവിടെയുള്ള സ്ത്രീകളുടെ നെഞ്ചത്ത് കയറാനുള്ള അനുമതിയല്ല, എന്തെങ്കിലും നാണം അവശേഷിക്കുന്നുവെങ്കിൽ രഞ്ജിത്ത് സ്ഥാനം രാജിവെക്കണം’ , ഷഹനാസ് പറഞ്ഞു. രഞ്ജിത്തിനെ പിന്തുണക്കുന്ന സാംസ്കാരിക മന്ത്രിക്ക് സ്ത്രീകളോട് എങ്ങനെയാണ് നീതി പുലർത്താൻ കഴിയുകയെന്നും ഷഹനാസ് ചോദിച്ചു. സിനിമാ മേഖലയിലെന്ന പോലെ സാഹിത്യ മേഖലയിലും ഒരു കമ്മീഷൻ വരണം, ഭൂകമ്പം ഉണ്ടാക്കുന്ന വിവരങ്ങൾ ഈ മേഖലയിൽ നിന്നും പുറത്ത് വരും, ഞാൻ പ്രതികരിച്ചപ്പോൾ മോശാനുഭവം പങ്കുവെച്ച നിരവധി പേരുണ്ട്, സ്ത്രീകൾക്ക് സർക്കാർ ഒരു മനോബലവും നൽകുന്നില്ല എന്ന് ഇന്ന് ബോധ്യമായി’, ഷഹനാസിന്റെ പ്രതികരണം ഇങ്ങനെ നീണ്ടുപോകുന്നു.

അതേ സമയം രഞ്ജിത്തിനെതിരെ വലിയ പ്രതിഷേധമാണ് പല മേഖലയിൽ നിന്നും ഉയർന്നുവരുന്നത്. സിനിമാ മേഖലയിൽ നിന്ന് തന്നെ നിരവധി താരങ്ങളും സംവിധായകരും രഞ്ജിത്തിനെതിരെ രംഗത്തെത്തിയിരുന്നു. കേരള ചലച്ചിത്ര അക്കാദമിയിൽ നിന്ന് തന്നെ രാജി ആവശ്യവുമായി മെമ്പർമാർ രംഗത്തെത്തിയിട്ടുണ്ട്. സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ഡിജിപിക്കും സാംസ്കാരിക മന്ത്രിക്കും യൂത്ത് കോൺഗ്രസ് നേരത്തെ പരാതി നൽകിയിരുന്നു. രഞ്ജിത്ത് രാജിവെക്കണമെന്നും സംവിധായകനെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷത്തിന് പുറമെ സിപിഐ നേതാക്കളും ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. പല മേഖലയിൽ നിന്നും പ്രതിഷേധം കനത്തതോടെ രഞ്ജിത്തിനോട് മിത നിലപാടെടുത്തിരുന്ന സർക്കാരും പ്രതിരോധത്തിലായിരിക്കുകയാണ്.

Related posts

തൃശൂരില്‍ ടൂറിസ്റ്റ് ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു

Aswathi Kottiyoor

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്കൂളിൽ കായിക മേളയ്ക്ക് തിരിതെളിഞ്ഞു.

Aswathi Kottiyoor

മാലൂർ ശിവപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox