24.1 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യം, വിജയികളെ കണ്ടെത്തിയത് മൂന്നാം സൂപ്പര്‍ ഓവറില്‍
Uncategorized

ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യം, വിജയികളെ കണ്ടെത്തിയത് മൂന്നാം സൂപ്പര്‍ ഓവറില്‍

ബെംഗലൂരു: ടി20 ക്രിക്കറ്റിന്‍റെ ചരിത്രത്തിലാദ്യമായി വിജയികളെ കണ്ടെത്താനായി നടത്തിയത് മൂന്ന് സൂപ്പര്‍ ഓവറുകള്‍. കര്‍ണാടകയിലെ ആഭ്യന്തര ടി20 ലീഗായ മഹാരാജ ട്രോഫിയില്‍ ബെംഗലൂരു ബ്ലാസ്റ്റേഴ്സും ഹുബ്ലി ടൈഗേഴ്സും തമ്മിലുള്ള മത്സരം നിശ്ചിത ഓവറില്‍ ടൈ ആയതിനെ തുടര്‍ന്നാണ് വിജയികളെ കണ്ടെത്താന്‍ മൂന്ന് സൂപ്പര്‍ ഓവറുകള്‍ നടത്തേണ്ടിവന്നത്. ടി20 ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മത്സരത്തില്‍ വിജയികളെ കണ്ടെത്താനായി മൂന്ന് സൂപ്പര്‍ ഓവറുകള്‍ നടത്തുന്നത്..ആദ്യം ബാറ്റ് ചെയ്ത ഹുബ്ലി ടൈഗേഴ്സ് ക്യാപ്റ്റൻ മായങ്ക് അഗര്‍വാളിന്‍റെ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍164 റണ്‍സടിച്ചപ്പോള്‍ അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍സ് മതിയായിരുന്നിട്ടും ബെംഗലൂരു ബ്ലാസ്റ്റേഴ്സിനും നേടാനായത് 20 ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ്. അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍ മതിയായിരുന്നിട്ടും ക്രാന്തി കുമാര്‍ റണ്ണൗട്ടായതോടെയാണ് മത്സരം ടൈ ആയത്. തുടര്‍ന്നായിരുന്നു വിജയികളെ കണ്ടെത്താനായി സൂപ്പര്‍ ഓവര്‍ നടത്തിയത്. ആദ്യ സൂപ്പര്‍ ഓവറില്‍ ഹുബ്ലി ടൈഗേഴ്സ് നായകന്‍ മായങ്ക് അഗര്‍വാള്‍ ഗോള്‍ഡൻ ഡക്കായപ്പോള്‍ ആകെ നേടാനായത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സായിരുന്നു. അവസാന പന്ത് സിക്സ് അടിച്ചായിരുന്നു ടൈഗേഴ്സ് 10 റണ്‍സിലെത്തിയത്.

Related posts

കൊവിഷീൽഡുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയിൽ; ഉടൻ പരിഗണിക്കുമെന്ന് കോടതി

വീണ്ടും കോവിഡ് ആശങ്ക: യുകെയിൽ പുതിയ വകഭേദം പടരുന്നു, വാക്സിനും രക്ഷയില്ല‍.

Aswathi Kottiyoor

പാങ്ങോട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

Aswathi Kottiyoor
WordPress Image Lightbox