21.8 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • സിൽവർ ചാരായത്തിന് ഡിമാൻഡ‍് കണ്ട് വാടകയ്ക്ക് വീടെടുത്ത് വാറ്റ്; തുടരുന്നതിനിടെ രഹസ്യമായറിഞ്ഞ് എക്സൈസുകാരെത്തി
Uncategorized

സിൽവർ ചാരായത്തിന് ഡിമാൻഡ‍് കണ്ട് വാടകയ്ക്ക് വീടെടുത്ത് വാറ്റ്; തുടരുന്നതിനിടെ രഹസ്യമായറിഞ്ഞ് എക്സൈസുകാരെത്തി


തൃശൂർ: തൃശൂർ കോലാഴിയിൽ സിൽവർ വാറ്റുചാരായവും വാറ്റു പകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ. വാടക വീട് എടുത്ത് ചാരായം വാറ്റി വിൽപ്പ നടത്തിയിരുന്ന തൃക്കൂർ സ്വദേശി ഷിജോൺ ആണ് അറസ്റ്റിലായത്. മൂന്നര ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഷിജോൺ വിയൂർ പോലിസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. അഞ്ച് വർഷക്കാലമായി ഇയാൾ പാടുക്കാട് ഭാഗത്ത് വാടകയ്ക്ക് വിടെടുത്ത് താമസിച്ച് വരുന്നു.

ഓണ വിപണി ലക്ഷ്യമിട്ട് വൻ തോതിൽ ചാരായം വാറ്റാൻ പ്രതി പ്ലാൻ ചെയ്തിരുന്നു. ഇത് രഹസ്യമായി അറിഞ്ഞ കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.വി നിധിനും സംഘവും തന്ത്രപരമായി ഇയാളെ വലയിലാക്കുകയായിരുന്നു. ഷിജോൺ വാറ്റുന്ന ചാരായത്തിന് മാർക്കറ്റിൽ വൻ ഡിമാന്റായിരുന്നു എന്നാണ് എക്സൈസ് പറയുന്നത്. പനം കൽക്കണ്ടമാണ് ശർക്കരക്ക് പകരം ഉപയോഗിച്ചിരുന്നത്. കൽക്കണ്ടം ഉപയോഗിച്ച് വാറ്റുന്നതിനാൽ സിൽവർ ചാരായമെന്നാണ് ഇത് അറിയപ്പെടുന്നത്.

അസി. എക്സൈസ് ഇൻസ്പെക്ടർമാരായ കെ.എം. സജീവ്, ടി.ആർ സുനിൽകുമാർ, പ്രിവന്റീവ് ഓഫിസർമാരായ സുധീർകുമാർ, മീരാസാഹിബ്, രതീഷ് പി, സിവിൽ എക്സൈസ് ഓഫിസർ ശരത് കെ, വനിത സിവിൽ എക്സൈസ് ഓഫിസർ അമിത കെ എന്നിവരും ഉണ്ടായിരുന്നു.

Related posts

കൊച്ചിയിൽ 11 കൊല്ലം കൊണ്ട് നിർമിച്ച പാലം മറുകരയിലെത്തിയത് ഏറ്റെടുത്ത സ്ഥലത്തല്ല, ഇനി നിലംതൊടാൻ വേറെ സ്ഥലം വേണം

Aswathi Kottiyoor

അനുമതിയില്ലാതെ സൗദി സന്ദർശനം: മെസിയെ സസ്പെൻഡ്‌ ചെയ്‌ത് പിഎസ്‌ജി.

സൈറൺ ശബ്ദം അനുകരിച്ച് പൊലീസിന് മുട്ടന്‍പണി കൊടുത്ത് പക്ഷികൾ, അറസ്റ്റ് ചെയ്യണം സാർ എന്ന് നെറ്റിസൺസ്

Aswathi Kottiyoor
WordPress Image Lightbox