23 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • കണ്ണില്ലാത്ത ക്രൂരത; കുന്നംകുളത്ത് അസുഖബാധിതയായ വയോധികയുടെ ലോട്ടറികൾ കവർന്നു
Uncategorized

കണ്ണില്ലാത്ത ക്രൂരത; കുന്നംകുളത്ത് അസുഖബാധിതയായ വയോധികയുടെ ലോട്ടറികൾ കവർന്നു

തൃശൂർ: കുന്നംകുളത്ത് അസുഖബാധിതയായ വയോധികയുടെ ലോട്ടറികൾ കവർന്നു. നഗരസഭയ്ക്ക് സമീപം ലോട്ടറി വില്പന നടത്തുന്ന വയോധികയുടെ ലോട്ടറി ടിക്കറ്റുകളാണ് സാമൂഹ്യ വിരുദ്ധൻ കവർന്നത്. കാണിപ്പയ്യൂർ സ്വദേശിനി 60 വയസ്സുള്ള ശാന്തകുമാരിയുടെ ലോട്ടറി ടിക്കറ്റുകളാണ് മോഷണം പോയത്. ഇന്ന് രാവിലെ 9:30 യോടെയായിരുന്നു സംഭവം.

സമീപത്തെ സുഭിക്ഷ കാന്റീനിൽ നിന്ന് ചായ കുടിച്ചതിനുശേഷം ലോട്ടറി വിൽപ്പനയ്ക്കായി സ്ഥിരമായി ഇരിക്കുന്ന നഗരസഭയ്ക്ക് സമീപത്തെ വൺവേയിൽ ഇരിക്കുന്ന സമയത്താണ് അജ്ഞാതൻ ബൈക്കിൽ എത്തിയത്. കയ്യിലുണ്ടായിരുന്ന 51 ലോട്ടറി ടിക്കറ്റുകൾ ആണ് ഇവർ നൽകിയത്. ശാന്തകുമാരി നൽകിയ ലോട്ടറി ടിക്കറ്റുകൾ എടുത്ത അജ്ഞാതൻ പഴയ ടിക്കറ്റുകൾ പകരം വയ്ക്കുകയുമായിരുന്നു. ശാന്തകുമാരിയുടെ പരാതിയിൽ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

വർഷം തികഞ്ഞില്ല; മൂക്കുകുത്തി വീണ് ശിവജി പ്രതിമ; നട്ടും ബോൾട്ടും തുരുമ്പെടുത്തെന്ന് പിഡബ്ല്യുഡി

Aswathi Kottiyoor

കാഞ്ചീപുരത്ത് പൊലീസ് ഏറ്റുമുട്ടൽ; 2 കുപ്രസിദ്ധ ക്രിമിനലുകൾ വെടിയേറ്റ് മരിച്ചു

Aswathi Kottiyoor

ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 3 ജീവനക്കാർക്ക് പരിക്ക്, സംഭവം ബെം​ഗളൂരുവിൽ

Aswathi Kottiyoor
WordPress Image Lightbox