22.2 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി അന്വേഷിക്കണം: ആനി രാജ
Uncategorized

രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി അന്വേഷിക്കണം: ആനി രാജ

ദില്ലി : ലൈംഗികാരോപണമുയർന്ന സാഹചര്യത്തിൽ സംവിധായകൻ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കിയ ശേഷം വേണം അന്വേഷണം നടത്തേണ്ടതെന്ന് സിപിഐ നേതാവ് ആനിരാജ. കേരളത്തിന്റെ അഭിമാനം സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ സ്ഥാനം തിരികെ നൽകണം. കള്ളപ്പരാതിയാണെങ്കിൽ നടപടിയെടുക്കാനുള്ള നിയമവും രാജ്യത്ത് ഉണ്ടല്ലോയെന്നും ആനി രാജ പ്രതികരിച്ചു..പരാതിയെ പരസ്യമായി ആരോപണ വിധേയൻ തള്ളിയെന്നു പറഞ്ഞ് ഒഴിയാനാണെങ്കിൽ രാജ്യത്ത് നിയമത്തിന്റെ ആവശ്യമില്ലല്ലോയെന്നും മന്ത്രി സജി ചെറിയാന്റെ പ്രതികരണത്തിന് ആനി രാജ മറുപടി നൽകി. സജി ചെറിയാൻ അത്തരം പ്രതികരണങ്ങൾ നടത്തിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ബംഗാളി നടിയുടെ ആരോപണം കേരളത്തിന് തന്നെ അവമതിപ്പുണ്ടാക്കുന്നതാണ്. നടപടി എടുക്കാൻ കടുംപിടുത്തതിന്റെ ആവശ്യമില്ലെന്നും ആനിരാജ അഭിപ്രായപ്പെട്ടു.

Related posts

കേരളത്തിൽ 3 പനി മരണം കൂടി, 24 മണിക്കൂറിൽ 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു, 42 പേർക്ക് എച്ച് 1 എൻ 1

Aswathi Kottiyoor

മണിപ്പൂരിൽ കെട്ടടങ്ങാതെ സംഘർഷം; ആളൊഴിഞ്ഞ വീടുകൾക്ക് തീയിട്ട് അക്രമികൾ

Aswathi Kottiyoor

പി.എസ്.സി. നടത്തിയ സംസ്ഥാന ഫയർമാൻ പരീക്ഷയിൽ കണിച്ചാർ സ്വദേശി എഴുത്ത് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി.

Aswathi Kottiyoor
WordPress Image Lightbox