കേളകം: സർഗം വിടർത്തി ശ്രുതി ലയ താളങ്ങളോടെ രണ്ടുദിവസം നീണ്ടുനിൽക്കുന്ന കേരള സ്കൂൾ കലോത്സവത്തിന് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. സഞ്ചാരിയും എഴുത്തുകാരനുമായ ഫ്രാൻസിസ് ദേവസ്യ കലോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം പി സജീവൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു, പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്, മദർ പിടിഎ പ്രസിഡണ്ട് അമ്പിളി സജി, സീനിയര്‍ ടീച്ചർ ഷീന ജോസ്, ലീപ കെ, സ്കൂൾ ചെയർമാൻ ഫെബിൻ തോമസ്, സ്കൂൾ ഡെപ്യൂട്ടി ലീഡർ ആൻമരിയ ജോർജ് എന്നിവർ സംസാരിച്ചു. ശ്രുതി, ലയം, താളം എന്നീ വേദികളിൽ ഇന്നും നാളെയുമായി നടക്കുന്ന വിവിധ മത്സരങ്ങളിൽ നിരവധി കലാപ്രതിഭകൾ മാറ്റുരയ്ക്കും.
- Home
- Uncategorized
- കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ‘സർഗലയം’ കേരള സ്കൂൾ കലോത്സവത്തിന് തുടക്കമായി