21.8 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • ‘പാർവതി കഴിവുള്ള നടിയാണ്, എത്രയോ നല്ല സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്?’
Uncategorized

‘പാർവതി കഴിവുള്ള നടിയാണ്, എത്രയോ നല്ല സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്?’


തിരുവനന്തപുരം: സിനിമയിൽ ആർക്കും അങ്ങനെ അവസരങ്ങൾ നിഷേധിക്കാൻ സാധിക്കില്ലെന്ന് അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു സിദ്ധിഖ്. ആർക്കും ആരുടെയും അവസരങ്ങൾ ഇല്ലാതാക്കാൻ കഴിയില്ലെന്നും സക്സസ്ഫുള്ളായിട്ടുള്ള സിനിമകളുടെ ഭാ​ഗമായവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയേ ഉള്ളൂ എന്നും സിദ്ധിഖ് പറഞ്ഞു.

”ആർക്കും ആരെയും കഥാപാത്രത്തിന് വേണ്ടി നിർദേശിക്കാൻ കഴിയില്ല. കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ ആളെയാണ് ആദ്യം സമീപിക്കുന്നത്. അവരെ ലഭിക്കാതെ വരുമ്പോഴാണ് മറ്റൊരാളെ സമീപിക്കുന്നതെന്നും സിദ്ധിഖ് ചൂണ്ടിക്കാട്ടി. പവർ​ഗ്രൂപ്പിനെക്കുറിച്ച് അറിയില്ലെന്നും പവർ ​ഗ്രൂപ്പ് ഒരാളുടെ തൊഴിൽ നഷ്ടപ്പെടുത്തുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും സി​ദ്ധിഖ് പറഞ്ഞു. പാർവതി കഴിവുള്ള നടിയാണ്. എത്രയോ നല്ല സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്? ഈ അടുത്തിടെയിറങ്ങിയ സിനിമയിലും അവർ‌ അഭിനയിച്ചിട്ടുണ്ട്. ഞാനും അഭിനയിക്കുന്നയാളാണ്. അങ്ങനെയെങ്കിൽ എന്നെയും സിനിമയിൽ നിന്ന് ഒഴിവാക്കിയെന്ന് എനിക്കും പറയാല്ലോ. സിനിമ കിട്ടിയാലേ അഭിനയിക്കാൻ പറ്റൂ. അത് നേടിയെടുക്കാൻ സാധിക്കില്ല.” സംവിധായകരും തിരക്കഥാകൃത്തുക്കളും അവസരം തന്നാൽ മാത്രമേ അഭിനയിക്കാൻ സാധിക്കൂ എന്നും സിദ്ധിഖ് കൂട്ടിച്ചേർത്തു.

Related posts

ബി​പി​ൻ റാ​വ​ത്ത് സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ ഊ​ട്ടി​യി​ൽ ത​ക​ർ​ന്നു വീ​ണു; നാ​ലു പേ​ർ മ​രി​ച്ചു

Aswathi Kottiyoor

ബസ് മറിഞ്ഞ് ചികിത്സയിലായിരുന്ന ശബരിമല തീർത്ഥാടകൻ മരിച്ചു

Aswathi Kottiyoor

18ാം പടിക്ക് സമീപത്തെ കല്‍ത്തൂണുകള്‍ നീക്കം ചെയ്യണം’, തീര്‍ത്ഥാടകരെ കയറ്റിവിടാന്‍ തടസമാകുന്നുവെന്ന് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox