23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • കേന്ദ്ര സർക്കാർ ചട്ടം തടസം, കേന്ദ്രമന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാൻ സുരേഷ് ഗോപിക്ക് അനുവാദം നൽകിയേക്കില്ല
Uncategorized

കേന്ദ്ര സർക്കാർ ചട്ടം തടസം, കേന്ദ്രമന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാൻ സുരേഷ് ഗോപിക്ക് അനുവാദം നൽകിയേക്കില്ല


ദില്ലി:മന്ത്രിസ്ഥാനം തിരിച്ചെടുത്താൽ സന്തോഷമെന്ന സുരേഷ് ഗോപിയുടെ പരാമർശത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയിൽ..അമിത് ഷായുടെ പേര് പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടതിലും അതൃപ്തിയുണ്ടെന്നാണ് സൂചന. കേന്ദ്രമന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാൻ സുരേഷ് ഗോപിക്ക് അനുവാദം നൽകിയേക്കില്ല. കടുത്ത നിലപാട് തുടർന്നാൽ മന്ത്രി പദവി ഒഴിവാക്കുന്നതും ആലോചിക്കും. കേന്ദ്ര സർക്കാർ ചട്ടങ്ങൾ സിനിമ ചെയുന്നതിൽ തടസമാകും.

സിനിമയില്‍ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ താല്‍പ്പര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രൻ പറഞ്ഞു. അദ്ദേഹത്തിന്‍റെ താല്‍പ്പര്യത്തിന് കേന്ദ്രമാണ് മറുപടി നല്‍കേണ്ടത്. സംസ്ഥാന ഘടകത്തിന് ഇക്കാര്യത്തില്‍ അഭിപ്രായം പറയാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു

Related posts

അവാർഡ് ദാനം നേരത്തെ ആരംഭിച്ചു; മന്ത്രിയും എംപിയും ഏറ്റുമുട്ടി, കലക്ടറെ തള്ളിയിട്ടു-

Aswathi Kottiyoor

പാലക്കാട് ഓട്ടോറിക്ഷയുടെ മുകളില്‍ മരം വീണ് 25കാരന് ഗുരുതര പരിക്ക്

Aswathi Kottiyoor

തെറ്റായ ദിശയില്‍ സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; യുവതിക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor
WordPress Image Lightbox