24.1 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • ‘തന്നോട് ഇതുവരെയാരും മോശമായി സംസാരിച്ചിട്ടില്ല, കതകിൽ തട്ടിയിട്ടുമില്ല’: നടി ജോമോൾ
Uncategorized

‘തന്നോട് ഇതുവരെയാരും മോശമായി സംസാരിച്ചിട്ടില്ല, കതകിൽ തട്ടിയിട്ടുമില്ല’: നടി ജോമോൾ


കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടിയും അമ്മ എക്സിക്യൂട്ടീവ് അം​ഗവുമായ ജോമോൾ. തന്നോട് ഇതുവരെയാരും മോശമായി സംസാരിച്ചിട്ടില്ല. കതകിൽ തട്ടിയിട്ടുമില്ലെന്നും ജോമോൾ പറഞ്ഞു. ഞാനെത്രയോ കാലമായി സിനിമയിൽ അഭിനയിക്കുന്നു. ഇന്നേവരെ സ്വന്തം അനുഭവമുണ്ടായിട്ടില്ല. നിങ്ങൾ പറയുന്നത് പോലെ കതകിൽ വന്ന് തട്ടുകയോ അല്ലെങ്കിൽ കൂടെ സഹകരിച്ചാൽ മാത്രമേ സിനിമയിൽ അഭിനയിക്കാൻ അവസരമുള്ളൂവെന്ന് തന്നോടാരും പറഞ്ഞിട്ടില്ലെന്നും ജോമോൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രമുഖ നടിയെ സിനിമയിൽ നിന്നും മാറ്റി നിർത്തിയെന്ന് പറഞ്ഞു. സിനിമയിൽ ഇപ്പോഴും അവർ അഭിനയിക്കുന്നുണ്ട്. ഒരു സംവിധായകന്റേയോ എഴുത്തുകാരന്റേയോ ക്രിയേറ്റിവിറ്റിയെ നമുക്ക് ചോദ്യം ചെയ്യാൻ പാടില്ല. അതിൽ ഇടപെടാനാവില്ലെന്നും ജോമോൾ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സിനിമാ മേഖലയില്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് പ്രതികരിച്ചു. കുറ്റം ചെയ്തവര്‍ക്ക് എതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്തുകൊണ്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.

“ഒരു വിഷമം തോന്നിയത് മലയാള സിനിമയില്‍ എല്ലാവരും മോശക്കാരാണ് എന്ന് പറയുന്നതിലാണ്. അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. മറ്റ് പല മേഖലകളിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. അക്കാര്യത്തില്‍ പരാതിപ്പെട്ട് പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും ആ തൊഴില്‍ മേഖലയെ ഒന്നാകെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടാകാറില്ല. ഒരു രാഷ്ട്രീയക്കാരന്‍ അഴിമതി നടത്തിയാല്‍ എല്ലാ രാഷ്ട്രീയക്കാരും അങ്ങനെയാണെന്ന് പറഞ്ഞ് അടച്ചാക്ഷേപിക്കാറില്ല. അങ്ങനെ ചെയ്തയാളെ കണ്ടെത്തി ശിക്ഷിക്കുകയാണ് ചെയ്യുന്നത്. എവിടെയോ ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നുള്ളൊരു അറിവിന്‍റെ അടിസ്ഥാനത്തില്‍, ഒരു വ്യവസായ മേഖലയെ അല്ലെങ്കില്‍ ജനങ്ങള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന കുറേ ആളുകളെ അടച്ചാക്ഷേപിക്കുന്ന തരത്തില്‍ പ്രവണത നല്ലതല്ല. അത് ഞങ്ങള്‍ക്ക് ഒരുപാട് ദുഃഖമുണ്ടാക്കുന്ന കാര്യമാണ്. വളരെ വിഷമത്തോടെയാണ് ഞങ്ങള്‍ അക്കാര്യം അറിയിക്കുന്നത്”, എന്നാണ് സിദ്ദിഖ് പറഞ്ഞത്.

Related posts

♦️ആദിത്യ കുതിച്ചുയരാന്‍ മണിക്കൂറുകള്‍ മാത്രം; ചരിത്രം കുറിക്കാനൊരുങ്ങി ഐ.എസ്.ആർ.ഒ..

Aswathi Kottiyoor

8 വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതി ജീവിതാവസാനം വരെ തടവ് അനുഭവിക്കണം, ട്രിപ്പിൾ ജീവപര്യന്തം വിധിച്ച് കോടതി

Aswathi Kottiyoor

തിരുവനന്തപുരത്തെ 13കാരിയുടെ കൊലപാതകം; സിബിഐ അന്വേഷണത്തിനുത്തരവിട്ട് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox